ഉണ്ണിത്താനെതിരെ കോൺഗ്രസ് നേതാവ്; കല്യോട്ട് കൊലപാതക കേസ് പ്രതിയുമായി 
സംസാരിക്കുന്ന ചിത്രം  പുറത്ത്

ഉണ്ണിത്താനെതിരെ കോൺഗ്രസ് നേതാവ്; കല്യോട്ട് കൊലപാതക കേസ് പ്രതിയുമായി സംസാരിക്കുന്ന ചിത്രം പുറത്ത്

ഏറെ കാലമായി വിഭാഗീയത രൂക്ഷമായിരുന്ന ജില്ലയിൽ ഈ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതൃത്വം ഒത്ത് തീർപ്പ് യോഗം നടത്തിയിരുന്നു

കാസർകോട്: കാസർകോട് കോൺഗ്രസിലെ പടല പിണക്കം പരസ്യമാകുന്നു. സ്ഥലം എംപിയും നിലവിലെ കോൺഗ്രസ് സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയതോടെയാണ് കാസർകോട് കോൺഗ്രസിലെ പിണക്കങ്ങൾ വീണ്ടും പരസ്യമായത്. ഏറെ കാലമായി വിഭാഗീയത രൂക്ഷമായിരുന്ന ജില്ലയിൽ ഈ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതൃത്വം ഒത്ത് തീർപ്പ് യോഗം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിഭാഗീയത വീണ്ടും മറ നീക്കി പുറത്ത് വന്നു.

ഒരു വിവാഹ സൽക്കാരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ സംഭാഷണം നടത്തിയെന്ന്, ചിത്രമടക്കം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നുവെന്നും ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും കെ പി സി സി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. താൻ പാർട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങളും ബാലകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നുണ്ട്. ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരെയും തമ്മിൽ തല്ലിച്ചവനാണ് ഉണ്ണിത്താൻ എന്ന ആരോപണവും ബാലകൃഷ്ണന്‍ ഉയർത്തുന്നുണ്ട്.

ഉണ്ണിത്താനെതിരെ കോൺഗ്രസ് നേതാവ്; കല്യോട്ട് കൊലപാതക കേസ് പ്രതിയുമായി 
സംസാരിക്കുന്ന ചിത്രം  പുറത്ത്
കാസർകോട് സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം

Related Stories

No stories found.
logo
Reporter Live
www.reporterlive.com