'സിപിഐഎം വര്‍ഗീയ പ്രചാരണം നടത്തുന്നു'; വടകരയില്‍ യുഡിഎഫ്- ആര്‍എംപി ജനകീയ ക്യാമ്പയിന്‍ ഇന്ന്

പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും
'സിപിഐഎം വര്‍ഗീയ പ്രചാരണം നടത്തുന്നു'; വടകരയില്‍ യുഡിഎഫ്- ആര്‍എംപി ജനകീയ ക്യാമ്പയിന്‍ ഇന്ന്

വടകര: വടകരയിലെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ് -ആര്‍എംപി ജനകീയ ക്യാമ്പയിന്‍ ഇന്ന്. കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സിപിഐഎം വര്‍ഗീയതയ്‌ക്കെതിരെ നാട് ഒരുമിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിനൊപ്പം ആര്‍എംപിയും പരിപാടിയുടെ ഭാഗമാകും.

രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കന്‍മാരെ അണിനിരത്തി സിപിഐഎം പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് യുഡിഎഫ് ശ്രമം. തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനൊപ്പം വര്‍ഗീയ പ്രചാരത്തിന് നേതൃത്വം നല്‍കിയത് സിപിഐഎമ്മാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് യുഡിഎഫ്. ഇതേ വിഷയത്തില്‍ യുഡിഎഫിനെതിരെ എല്‍ഡിഎഫും ഡിവൈഎഫ്‌ഐയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.

'സിപിഐഎം വര്‍ഗീയ പ്രചാരണം നടത്തുന്നു'; വടകരയില്‍ യുഡിഎഫ്- ആര്‍എംപി ജനകീയ ക്യാമ്പയിന്‍ ഇന്ന്
തീര്‍ന്നിട്ടും തീരാതെ സമരം; എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എസ്പി ഓഫീസ് മാര്‍ച്ചും നടത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com