ജോലി നഷ്ടമാകില്ല, വിമാന ടിക്കറ്റും എടുത്തു നല്‍കും; പ്രദീപിന് തുണയായി 'റിപ്പോര്‍ട്ടര്‍'

ജോലി നഷ്ടപ്പെടാതിരിക്കാന്‍ പ്രദീപിന്റെ മസ്‌കറ്റിലെ കമ്പനിയുമായി ചാനല്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു
ജോലി നഷ്ടമാകില്ല, വിമാന ടിക്കറ്റും എടുത്തു നല്‍കും; 
പ്രദീപിന് തുണയായി 'റിപ്പോര്‍ട്ടര്‍'

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി മൂലം ആശങ്കയുടെ ആഴക്കടലിലേക്ക് വീണ പ്രദീപിന് തണലേകി റിപ്പോര്‍ട്ടര്‍ ടി വി. രണ്ട് ദിവസങ്ങളിലായി എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നിരവധി പ്രവാസികള്‍ക്കാണ് അവരുടെ ജോലി തുലാസിലായിരിക്കുന്നത്. ഇന്ന് അവധി കഴിയുന്ന തിരുവനന്തപുരം കഠിനംകുളം സ്വദേശി പ്രദീപ്, ജോലി നഷ്ടമായാല്‍ ആത്മഹത്യ ചെയ്യുമെന്ന നിലപാടിലായിരുന്നു. ഇതേതുടര്‍ന്ന് അവധി നീട്ടിക്കിട്ടുന്നതിന് മസ്‌കറ്റിലെ പ്രദീപിന്റെ കമ്പനിയുമായി റിപ്പോര്‍ട്ടര്‍ ടി വി പ്രതിനിധികള്‍ ബന്ധപ്പെട്ടതില്‍ അനുകൂല നടപടിയുണ്ടായി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി രേഖകള്‍ ലഭിച്ചാല്‍ പ്രദീപിന്റെ മടക്ക യാത്രക്കുളള വിമാന ടിക്കറ്റും റിപ്പോര്‍ട്ടര്‍ ടി വി നല്‍കും. യാത്ര മുടങ്ങിയതോടെ ആകെ അസ്വസ്ഥനായാണ് ഇന്നലെ പ്രദീപിനെ റിപ്പോര്‍ട്ടര്‍ ടി വി പ്രതിനിധി കണ്ടത്. വിസ കാലാവധി കഴിയുന്നതിന് മുമ്പ് മസ്‌കറ്റില്‍ എത്താന്‍ ആകുമോയെന്ന സംശയം പ്രദീപിനെ കൂടുതല്‍ ആകുലനാക്കി. എന്തു ചെയ്യുമെന്നറിയാതെ ഇന്നലെ വീട്ടിലേക്ക് മടങ്ങിയ പ്രദീപ്, ഇന്ന് വീണ്ടും വിമാനത്താവളത്തിലെത്തി.

ജോലി നഷ്ടമാകില്ല, വിമാന ടിക്കറ്റും എടുത്തു നല്‍കും; 
പ്രദീപിന് തുണയായി 'റിപ്പോര്‍ട്ടര്‍'
എയർ ഇന്ത്യാ എക്സ്പ്രസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ; സമരം ചെയ്ത ജീവനക്കാരെ പിരിച്ചു വിട്ട് കമ്പനി

പ്രതീക്ഷയോടെയാണ് വന്നതെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് നിര്‍മാണ മേഖലയില്‍ തൊഴിലാളിയായ പ്രദീപിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ട റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്തകള്‍ക്കപ്പുറത്തേക്കുള്ള മാനുഷിക ഇടപെടലിന് തയ്യാറായി. ജോലി നഷ്ടപ്പെടാതിരിക്കാന്‍ പ്രദീപിന്റെ മസ്‌കറ്റിലെ കമ്പനിയുമായി ചാനല്‍ പ്രതിനികള്‍ ബന്ധപ്പെട്ടു. ഈ മാസം 15 വരെ അവധി നീട്ടി നല്‍കാമെന്ന് പ്രദീപിന്റെ സ്‌പോണ്‍സര്‍ അറിയിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി രേഖകള്‍ ലഭിച്ചാല്‍ വൈകാതെ മസ്‌കറ്റിലേക്ക് എത്താനുള്ള വിമാന ടിക്കറ്റും റിപ്പോര്‍ട്ടര്‍ ടി വി പ്രദീപിന് നല്‍കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com