കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്; സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയത് ചോരയൊലിപ്പിച്ച്

വ്യാഴാഴ്ച 10.30 -ഓടെ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ ആയിരുന്നു സംഭവം.
കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്; സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയത് ചോരയൊലിപ്പിച്ച്

പുനലൂര്‍: കോടതിമുറിയില്‍ ചോരയൊലിക്കുന്ന മുറിപ്പാടുമായി കയറിച്ചെന്ന് പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. തിരുനെല്‍വേലി സ്വദേശിയായ ദാവീദ് രാജ (43) ആണ് പരിഭ്രാന്തി സൃഷ്ടിച്ച് സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയത്. വ്യാഴാഴ്ച 10.30 -ഓടെ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ ആയിരുന്നു സംഭവം.

കോടതി സമയം തുടങ്ങുന്നതിന് മുൻപായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. സാക്ഷിക്കൂട്ടില്‍ കയറിയിരുന്ന യുവാവ് ബഹളം വെയ്ക്കാൻ തുടങ്ങിയതോടെ പൊലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ദാവീദിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവാവിന് പരിക്കേറ്റത് എങ്ങനെയെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം പുരോ​​ഗമിക്കുകയാണ്.

കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്; സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയത് ചോരയൊലിപ്പിച്ച്
ഓട്ടോകാസ്റ്റിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി

Related Stories

No stories found.
logo
Reporter Live
www.reporterlive.com