മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാറാകണം: കെ മുരളീധരൻ

വടകരയിൽ കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി

dot image

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്ശനം വിവാദമായപ്പോൾ തിരിച്ചുവരവ് നേരത്തെയായി എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജൂൺ നാലിന് ശേഷം തിരിച്ചെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്രകൾ സുതാര്യമാകണം. യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു.

തൃശ്ശൂരിൽ ടി എൻ പ്രതാപൻ സഹകരിച്ചു. പ്രതാപനുമായി ഒരു പ്രശ്നവുമില്ലെന്ന് മുരളീധരൻ പറഞ്ഞു. വടകരയിൽ കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. അനാവശ്യമായ പ്രസ്താവനകൾ ശൈലജ ടീച്ചർ നടത്തി. ഷാഫി അതിന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ജനറല് ആശുപത്രി മോര്ച്ചറി പ്രവര്ത്തനം നിലച്ചു; മൃതദേഹങ്ങളുമായി നെട്ടോട്ടം
dot image
To advertise here,contact us
dot image