ചിന്നക്കലാല്‍ ഭൂമി ഇടപാട്: എഫ്‌ഐആര്‍ താന്‍ അഴിമതിക്കാരനെന്ന് വരുത്താന്‍; മാത്യു കുഴല്‍നാടന്‍

'വാങ്ങുന്ന സമയത്ത് ആ ഭൂമി സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നില്ല'
ചിന്നക്കലാല്‍ ഭൂമി ഇടപാട്:  എഫ്‌ഐആര്‍ താന്‍ അഴിമതിക്കാരനെന്ന് വരുത്താന്‍;  മാത്യു കുഴല്‍നാടന്‍

കൊച്ചി: ചിന്നക്കലാല്‍ ഭൂമി ഇടപാടില്‍ വിജിലന്‍സിനോട് പറയേണ്ട കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഇടപാടില്‍ വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്ന് അറിയുന്നു. എന്നാല്‍, എഫ്‌ഐആര്‍ കണ്ടിട്ടില്ല. നരേന്ദ്ര മോദിക്ക് ഇഡി പോലെയാണ് പിണറായി വിജയന് വിജിലന്‍സ്. വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഏജന്‍സികളെ ഉപയോഗിക്കുകയാണ്. തന്നെ എല്ലാ വകുപ്പുകളും ഉപയോഗിച്ച് വേട്ടയാടുന്നു. ഇതുകൊണ്ടൊന്നും തളര്‍ത്താമെന്ന് കരുതണ്ട. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പൂര്‍ണ ബോധ്യമുള്ള ഒരു അഴിമതിയാണ് ഞാന്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചത്.

ചിന്നക്കലാല്‍ ഭൂമി ഇടപാട്:  എഫ്‌ഐആര്‍ താന്‍ അഴിമതിക്കാരനെന്ന് വരുത്താന്‍;  മാത്യു കുഴല്‍നാടന്‍
'ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെ'; കോണ്‍ഗ്രസിനെ വെട്ടിലാക്കി സാം പിത്രോഡ

ഏതെല്ലാം രീതിയില്‍ തളര്‍ത്താന്‍ ശ്രമിച്ചാലും ഒരടി പിന്നോട്ട് പോകില്ല. ചിന്നക്കലാല്‍ ഭൂമി ക്രമക്കേടുള്ളതാണെങ്കില്‍ വാങ്ങില്ലല്ലോ. വാങ്ങുന്ന സമയത്ത് ആ ഭൂമി സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നില്ല. താന്‍ അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ എടുത്ത എഫ്‌ഐആര്‍ ആണിത്.

നിയമവിരുദ്ധമായി ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ നിന്നുകൊടുക്കില്ല. സൈബര്‍ അറ്റാക്കിനെ തള്ളിക്കളയുന്നു. പാര്‍ട്ടിയുടെ അനുമതിയോടെയാണ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്. ഇതിലൂടെ മാസപ്പടി കേസ് മായ്ച്ച് കളയാമെന്ന് കരുതണ്ട. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിയോജിപ്പാണ് പോളിങ് കുറഞ്ഞതിന് കാരണം. മാസപ്പടി വിഷയം സിപിഐഎമ്മുകാര്‍ക്ക് നല്ലതുപോലെ ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com