സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള് നടന്നില്ല; പ്രതിഷേധത്തില് വലഞ്ഞ് അപേക്ഷകര്

എറണാകുളത്ത് ഡ്രൈവിംഗ് സ്കൂള് ഉടമകള് ടെസ്റ്റുകള് ബഹിഷ്കരിക്കുകയായിരുന്നു.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില് ഇന്നും ഡ്രൈവിംഗ് ലൈസന്സ് ടെസ്റ്റുകള് മുടങ്ങി. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടില് അപേക്ഷകര് ആരും എത്തിയില്ല. എറണാകുളത്ത് ഡ്രൈവിംഗ് സ്കൂള് ഉടമകള് ടെസ്റ്റുകള് ബഹിഷ്കരിക്കുകയായിരുന്നു.

കോഴിക്കോടും അപേക്ഷകര് എത്താത്തതിനാല് ടെസ്റ്റ് നടന്നില്ല. മുട്ടത്തറയില് മൂന്ന് പേര് ടെസ്റ്റിന് എത്തിയെങ്കിലും ടെസ്റ്റ് നടത്താന് അനുവദിക്കില്ലെന്ന് ഐഎന്ടിയുസി അറിയിച്ചു. പൊലീസ് സംരക്ഷണയില് ടെസ്റ്റ് നടത്താന് ശ്രമിച്ചെങ്കിലും തടസ്സപ്പെടുകയായിരുന്നു. ടെസ്റ്റ് നടത്താന് അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും ടെസ്റ്റുകള് മുടങ്ങിയിരുന്നു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്നലെ പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം കണ്ടത്.

dot image
To advertise here,contact us
dot image