പയ്യന്നൂരിലെ അനിലയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

പയ്യന്നൂർ ഡിവൈഎസ്പി എ ഉമേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി

dot image

കണ്ണൂർ: പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തു. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തിരുന്നത്. ഇന്നലെയാണ് പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില് മാതമംഗലം കോയിപ്ര സ്വദേശി അനിലയെ മരിച്ച നിലയില് കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദര്ശന് പ്രസാദിനെയും മരിച്ച നിലയില് കണ്ടെത്തി. അത്മഹത്യ ചെയ്ത സുദർശന് പ്രസാദുമായി അനിലയ്ക്ക് മുൻ പരിചയം ഉണ്ടായിരുന്നു.

ഇവർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പയ്യന്നൂർ ഡിവൈഎസ്പി എ ഉമേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അനിലയുടെ മൃതദേഹം കണ്ടെത്തിയ വീട് ബെറ്റി എന്നയാളുടേതാണ്. ബെറ്റിയുടെ കുടുംബം വിനോദയാത്രക്ക് പോയതിനാല് വീട് നോക്കാന് ഏല്പിച്ചിരുന്നത് സുദര്ശന് പ്രസാദിനെയായിരുന്നു. മരിച്ച അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്ക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയ മാതമംഗലവും തമ്മില് 22 കിലോമീറ്റര് ദൂരമുണ്ട്.

dot image
To advertise here,contact us
dot image