ഡ്രൈവർ യദുവിന്റെ പരാതി; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ 
ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

ഡ്രൈവർ യദുവിന്റെ പരാതി; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

യദുവിൻ്റെ ഹർജിയിലെ കോടതി നിർദേശപ്രകാരമാണ് നടപടി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തു. ഡ്രൈവർ യദുവിൻ്റെ ഹർജിയിലെ കോടതി നിർദേശപ്രകാരമാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പുതിയ കേസ്. നേരത്തെ അഭിഭാഷകൻ്റെ ഹർജിയിൽ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. മേയർ, എംഎൽഎ അടക്കമുള്ള പ്രതികൾക്കെതിരെ ഗുരുതര ആരോപണമാണ് പൊലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രതികൾ ഡ്രൈവറെ അസഭ്യം പറഞ്ഞു. പ്രതികൾ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ ഐപിസി 353 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യമില്ലാക്കുറ്റമാണ്. എംഎൽഎ സച്ചിൻ ദേവ് ബസിൽ അതിക്രമിച്ചുകയറി യാത്രക്കാരെ അധിക്ഷേപിച്ചെന്നും പൊലീസ് പറയുന്നു. ഡ്രൈവറെ അസഭ്യം പറഞ്ഞത് സച്ചിനാണെന്നും എഫ്ഐആറിലുണ്ട്.

തിരുവനന്തപുരം പാളയത്തുവെച്ചായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായത്. സംഭവം വിവാദമായതോടെ ഇരുവിഭാഗവും വാദപ്രതിവാദവുമായി രംഗത്ത് വന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com