ഗര്ഭിണിയെന്ന് ഒരേ മുറിയില് താമസിച്ചവര് പോലുമറിഞ്ഞില്ല;ഹോസ്റ്റലിലെ ശുചിമുറിയില് യുവതി പ്രസവിച്ചു

കാമുകനില് നിന്നാണ് ഗര്ഭം ധരിച്ചതെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്

dot image

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തില് യുവതി ആണ്കുഞ്ഞിന് ജന്മം നല്കി. എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലാണ് അവിവാഹിതയായ യുവതി പ്രസവിച്ചത്. യുവതിയുടെ കൂട്ടുകാര് വിവരമറിയിച്ചതിനെ തുടര്ന്ന് സ്ഥലത്തെത്തിയ നോര്ത്ത് പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറല് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് പൂര്ണ ആരോഗ്യവാനാണെന്നും പൊലീസ് പറഞ്ഞു.

ആറ് പേരടങ്ങുന്ന മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്പെട്ട സുഹൃത്തുക്കള് കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയോടെ ശൗചാലയത്തില് കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള് വാതില് തട്ടി വിളിക്കുകയായിരുന്നു. തുറക്കാതായതോടെ ആറ് പേരും ഒരുമിച്ച് വാതില് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തുന്നത്. തുടര്ന്ന് ഇവര് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കാമുകനില് നിന്നാണ് ഗര്ഭം ധരിച്ചതെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും പൊലീസ് എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, വൈകുന്നേരത്തോടെ മുറിയിലേക്ക് മാറ്റും
dot image
To advertise here,contact us
dot image