നവകേരള ബസിന്റെ ഡോര് തകര്ന്നിട്ടില്ല; സംഭവിച്ചത് വിശദീകരിച്ച് കെഎസ്ആര്ടിസി

രാവിലെ നാലുമണിക്ക് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ആദ്യ യാത്ര പുറപ്പെട്ട ഗരുഡ പ്രീമിയം സര്വീസ് ബസ്സിന്റെ ഡോറിന് തകരാറെന്നായിരുന്നു വാര്ത്ത.

dot image

തിരുവനന്തപുരം: ആദ്യ യാത്രയില് നവകേരള ബസിന്റെ ഡോര് തകര്ന്നെന്ന വാര്ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്ടിസി. ബസ്സിന്റെ ഡോര് എമര്ജന്സി സ്വിച്ച് ആരോ അബദ്ധത്തില് പ്രസ്സ് ചെയ്തതിനാല് ഡോര് മാന്വല് മോഡില് ആകുകയും ആയത് റീസെറ്റ് ചെയ്യാതിരുന്നതും ആണ് തകരാറ് എന്ന രീതിയില് പുറത്തുവന്ന വാര്ത്തയെന്ന് കെഎസ്ആര്ടിസി വിശദീകരിച്ചു.

രാവിലെ നാലുമണിക്ക് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ആദ്യ യാത്ര പുറപ്പെട്ട ഗരുഡ പ്രീമിയം സര്വീസ് ബസ്സിന്റെ ഡോറിന് തകരാറെന്നായിരുന്നു വാര്ത്ത.

കെഎസ്ആര്ടിസിയുടെ വിശദീകരണം

'ഗരുഡാ പ്രീമിയം

ആദ്യയാത്രയില് ഡോര് തകര്ന്നു'

വാര്ത്ത അടിസ്ഥാന രഹിതം..!

ഇന്ന് (O5.05.2024 ) രാവിലെ നാലുമണിക്ക് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ആദ്യ യാത്ര പുറപ്പെട്ട ഗരുഡ പ്രീമിയം സര്വീസ് ബസ്സിന്റെ ഡോറിന് യാതൊരു മെക്കാനിക്കല് തകരാറും ഇല്ലായിരുന്നു.

ബസ്സിന്റെ ഡോര് എമര്ജന്സി സ്വിച്ച് ആരോ അബദ്ധcത്തില് പ്രസ്സ് ചെയ്തതിനാല് ഡോര് മാന്വല് മോഡില് ആകുകയും ആയത് റീസെറ്റ് ചെയ്യാതിരുന്നതും ആണ് തകരാറ് എന്ന രീതിയില് പുറത്തുവന്ന വാര്ത്ത.

ബസ് സുല്ത്താന്ബത്തേരിയില് എത്തിയശേഷം ഡോര് എമര്ജന്സി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്. ബസ്സിന് ഇതുവരെ ഡോര് സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചര് സേഫ്റ്റിയുടെ ഭാഗമായി അടിയന്തിര ഘട്ടത്തില് മാത്രം ഡോര് ഓപ്പണ് ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തില് പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാന് കാരണം.

ബസ്സിന്റെ തകരാര് എന്ന തരത്തില് പുറത്തുവരുന്ന വാര്ത്തകള് തീര്ത്തും അടിസ്ഥാന രഹിതമാണ്.

dot image
To advertise here,contact us
dot image