അഗളിയിൽ UDF അംഗം കൂറുമാറി LDFന്‍റെ പഞ്ചായത്ത് പ്രസിഡന്റ് ആയി;നിയമനടപടിക്ക് കോൺഗ്രസ്,അയോഗ്യയാക്കണമെന്ന് ആവശ്യം

കൂറുമാറ്റനിരോധന നിയമപ്രകാരം മഞ്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും

അഗളിയിൽ UDF അംഗം കൂറുമാറി LDFന്‍റെ പഞ്ചായത്ത് പ്രസിഡന്റ് ആയി;നിയമനടപടിക്ക് കോൺഗ്രസ്,അയോഗ്യയാക്കണമെന്ന് ആവശ്യം
dot image

പാലക്കാട്: അഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗം കൂറുമാറി എൽഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയ സംഭവത്തിൽ നടപടിക്ക് കോൺഗ്രസ്. അഗളി പഞ്ചായത്തിലെ ഇരുപതാം വാർഡായ ചിന്നപ്പറമ്പിൽനിന്നും വിജയിച്ച എൻ കെ മഞ്ജുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

മഞ്ജുവിനെതിരെ നിയമപോരാട്ടം നടത്താനാണ് പാർട്ടി നേതൃത്വം തീരുമാനിച്ചത്. കൂറുമാറ്റനിരോധന നിയമപ്രകാരം മഞ്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നാളെ ഹൈക്കോടതിയെ സമീപിക്കും. അതേസമയം തനിക്ക് പാർട്ടിയുടെ വിപ്പ് കിട്ടിയില്ലെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒമ്പത് വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ മൂന്ന് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.

Content Highlights:‌ agali panchayath president controversy; congress approach election commission against manju

dot image
To advertise here,contact us
dot image