മേള ആചാര്യന് വിട; കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു

കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
മേള ആചാര്യന് വിട; കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു

തൃശൂർ: മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 83 വയസ്സായിരുന്നു. നാല് പതിറ്റാണ്ട് തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്നു മാരാർ. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിലെ മേളാവേശത്തിൽ പെരുവനത്തിന്റെ വലംതലയായിരുന്നു. പെരുവനത്തെയും ആറാട്ടുപുഴയിലെയും തൃപ്പൂണിത്തുറയിലെയും ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെയുമെല്ലാം ഉത്സവങ്ങളിലെ മേളങ്ങളിലെ സ്ഥിരം സാന്നിധ്യമയായിരുന്നു അദ്ദേഹം.

അച്ഛൻ മാക്കോത്ത് ശങ്കരൻകുട്ടി മാരാർ ആയിരുന്നു ഗുരു. കേരള സംഗീതനാടക അക്കാദമി പുരസ്‌കാരത്തിന് പുറമെ കലാചാര്യ പുരസ്‌കാരം, വാദ്യമിത്ര പുരസ്‌കാരം, ധന്വന്തരി പുരസ്‌കാരം, പൂർണത്രയീശ പുരസ്‌കാരം, ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്‌കാരം, വാദ്യ വിശാരദൻ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com