കേരളത്തില്‍ എല്‍ഡിഎഫിന് 10 സീറ്റ് ഉറപ്പ്: എന്‍സിപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റ് വരെ ജയിക്കാമെന്നാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തല്‍.
കേരളത്തില്‍ എല്‍ഡിഎഫിന് 10 സീറ്റ് ഉറപ്പ്: എന്‍സിപി

കൊച്ചി: കേരളത്തില്‍ പത്ത് സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് എന്‍സിപി. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ അധ്യക്ഷതയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് വിലയിരുത്തല്‍. മന്ത്രി എ കെ ശശീന്ദ്രന്‍, പ്രവര്‍ത്തക സമിതി അംഗം വര്‍ക്കല രവികുമാര്‍, വൈസ് പ്രസിഡന്റുമാരായ പി കെ രാജന്‍ മാസ്റ്റര്‍, പി എം സുരേഷ് ബാബു, ലതികാ സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റ് വരെ ജയിക്കാമെന്നാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരം പ്രചാരണത്തിലൂടെ മറികടക്കാനായെന്നും വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗം പങ്കുവച്ചിരുന്നു. ബിജെപി വോട്ട് കോണ്‍ഗ്രസ് പര്‍ച്ചേസ് ചെയ്‌തെന്നാണ് ആശങ്ക. പ്രതികൂല സാഹചര്യം മറികടന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ വടകരയില്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com