സിപിഐഎം ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ച് വർഗീയ പ്രചാരണം നടത്തി: എൻ കെ പ്രേമചന്ദ്രൻ

വിദേശരാജ്യങ്ങളിൽ പോയ യുവാക്കൾ വോട്ട് ചെയ്യാത്തത് പോളിങ് കുറച്ചുവെന്ന് എൻ കെ പ്രേമചന്ദ്രൻ
സിപിഐഎം ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ച് വർഗീയ പ്രചാരണം നടത്തി: എൻ കെ പ്രേമചന്ദ്രൻ

കൊല്ലം: മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പങ്കുവച്ച് എൻ കെ പ്രേമചന്ദ്രൻ. പോളിങ് ശതമാനം കുറഞ്ഞത് പരിശോധിക്കണം. യുവാക്കൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിദേശരാജ്യങ്ങളിൽ പോയ യുവാക്കൾ വോട്ട് ചെയ്യാത്തത് പോളിങ് കുറച്ചു. തിരഞ്ഞെടുപ്പ് മെല്ലെ ആയത് ചരിത്രത്തിൽ ആദ്യമാണ്. കാലാവസ്ഥ അനുസൃതമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ല. തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു. പരിജ്ഞാനമില്ലാത്തവരായിരുന്നു ഓഫീസർമാരായി ഉണ്ടായിരുന്നത്. ഇക്കാര്യം ഇലക്ഷൻ കമ്മീഷൻ പരിശോധിക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

സിപിഐഎം വർഗീയ പ്രചാരണം നടത്തി. ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചാണ് അവർ പ്രചാരണം നടത്തിയത്. എൽഡിഎഫ് സ്ഥാനാർഥി, സിപിഐഎം ജില്ലാ സെക്രട്ടറി, കൊല്ലം മേയർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോൺവെന്റുകളിൽ കയറി താൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞത്. സിപിഐഎമ്മിന്റെ പ്രചരണം വർഗീയമായിരുന്നു. സിപിഐഎം മതന്യൂനപക്ഷങ്ങളിൽ വിള്ളൽ ഉണ്ടാക്കി. സിപിഐഎം ജില്ലാ സെക്രട്ടറി എസ്. സുദേവനാണ് ഇതിന് നേതൃത്വം നൽകിയതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ഇ പി ജയരാജൻ - ജവേദകർ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു. ഇതിന് സിപിഐഎം മറുപടി പറയണം. 73 ശതമാനം വരെ പോളിങ് ഉയരാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കാത്തത് പരിശോധിക്കും. വീഴ്ചയാണ് ഉണ്ടായതെന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

സിപിഐഎം ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ച് വർഗീയ പ്രചാരണം നടത്തി: എൻ കെ പ്രേമചന്ദ്രൻ
ചൊൽപ്പടിക്ക് അഞ്ച് മന്ത്രിവാരെ വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടു: സുരേഷ് ഗോപി

Related Stories

No stories found.
logo
Reporter Live
www.reporterlive.com