എം ടി രമേശിൻ്റെ പ്രചാരണ വീഡിയോയിൽ ഇടത് സർക്കാരിനെതിരെ എഐടിയുസി നേതാവിൻ്റെ രൂക്ഷ വിമർശനം

എം കെ രാഘവൻ ഒറ്റുകാരനാണെന്നും, എളമരം കരീം ഭൂമാഫിയയുടെ ഏജൻ്റണാണെന്നുമുള്ള വിമർശനങ്ങളും വീഡിയോ ചോദ്യരൂപത്തിൽ മുന്നോട്ടു വെയ്ക്കുന്നുണ്ട്.
എം ടി രമേശിൻ്റെ  പ്രചാരണ വീഡിയോയിൽ ഇടത് സർക്കാരിനെതിരെ എഐടിയുസി നേതാവിൻ്റെ രൂക്ഷ വിമർശനം

കോഴിക്കോട്: ബിജെപി സ്ഥാനാർത്ഥി എം ടി രമേശിൻ്റെ പ്രചാരണ വീഡിയോയിൽ ഇടത് സർക്കാരിന് എതിരെ വിമർശനവുമായി എഐടിയുസി ജില്ലപ്രസിഡന്റ് ഇ സി സതീശൻ രംഗത്ത് വന്നു. 1500 ൽ അധികം ആളുകൾ ജോലി ചെയ്തിരുന്ന ലോക പ്രശസ്തമായ തുണിത്തരങ്ങൾ ഉൽപാദിപ്പിച്ച മഹത്തായ പ്രസ്ഥാനമായിരുന്ന കോംട്രസ്റ്റിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് പരി​ഗണന കാണിക്കുന്നില്ലെന്ന പരാതിയാണ് വീഡിയോയിൽ എഐടിയുസി നേതാവ് ഉയർത്തുന്നത്.

ഫാക്ടറി ഏറ്റെടുക്കല്‍ ബില്ലിന് 2018 ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. പക്ഷേ ആറ് വർഷം കഴിഞ്ഞിട്ടും അത് നടപ്പിലാക്കാനുള്ള ഇച്ഛശക്തി ഇടത് സർക്കാർ കാണിച്ചില്ലെന്നത് ലജ്ജകരമായ കാര്യമാണ്. ഭൂമാഫിയയും ആയി ഉണ്ടാക്കിയ ഗൂഢാലോചന നടപ്പിലാക്കാൻ കഴിയില്ലെന്ന് വന്നപ്പോഴാണ് അവർ എന്നത്തേക്കുമായി ഈ സ്ഥാപനം അടച്ചു പൂട്ടുന്നതെന്നും ഇ സി സതീശൻ വീഡിയോയിൽ പറയുന്നുണ്ട്.

കോംട്രസ്റ്റ് 15 വർഷം അടഞ്ഞു കിടന്നപ്പോൾ മൂന്ന് എംപിമാർ വന്ന് പോയി. പക്ഷേ ഇന്നും കോംട്രസ്റ്റിന്റെ പ്രശനത്തിന് പരിഹാരമായില്ല. എംപിമാരോ എംഎൽഎമാരോ സർക്കാരുമായി ഒരു വേദി ഒരിക്കിയെങ്കിൽ ഇന്ന് ഞങ്ങളുടെ അവസ്ഥ ഇതായിരിക്കില്ലയെന്ന് തൊഴിലാളി കൂട്ടായ്മയുടെ നേതാവ് പി കെ സന്തോഷും വീഡിയോയിൽ പറയുന്നുണ്ട്.

കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ എളമരം കരീം കോംട്രസ്റ്റിന്റെ പ്രശനത്തിന് പരിഹാരം കണ്ടെത്തുമെന്ന് വാക്ക് തന്നിരുന്നു. പക്ഷേ ഇലക്ഷൻ സമയത്ത് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നതായി സി മണി (ബി എം എസ്) വീഡിയോയിൽ പറയുന്നുണ്ട്. അന്ന് ഇലക്ഷൻ കഴിഞ്ഞാലുടൻ തന്നെ കോംട്രസ്റ്റ്‌ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാം എന്ന് പറഞ്ഞുവെങ്കിലും അഞ്ചു കൊല്ലമായിട്ട് കരീം ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. എന്നിട്ട് ഈ ലോക്സഭാ തിരെഞ്ഞെടുപ്പിൽ കരീമിന്റെ പ്രകടന പത്രികയിൽ പറയുന്നത് കോംട്രസ്റ്റ്‌ വിഷയം സജീവമായി എടുക്കും എന്നാണ്. അഞ്ചു വർഷമായി ഒന്നും ചെയ്യാത്ത എൽഡിഎഫ് സ്ഥാനാർഥിയെ ഞങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും സി മണി ചോ​ദിച്ചു. എം കെ രാഘവൻ ഒറ്റുകാരനാണെന്നും, എളമരം കരീം ഭൂമാഫിയയുടെ ഏജൻ്റണാണെന്നുമുള്ള വിമർശനങ്ങളും വീഡിയോ ചോദ്യരൂപത്തിൽ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com