മുഖ്യമന്ത്രി ആവശ്യപ്പെട്ടു; ആലപ്പുഴയില്‍ സിപിഐഎം പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ജി സുധാകരന്‍

സുധാകരൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു
മുഖ്യമന്ത്രി ആവശ്യപ്പെട്ടു; ആലപ്പുഴയില്‍ സിപിഐഎം പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ജി സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ സിപിഐഎമ്മിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് മുൻ മന്ത്രി ജി സുധാകരൻ. പ്രായപരിധി മാനദണ്ഡത്തിൽ പാർട്ടി നേതൃസമിതികളിൽ നിന്ന് ഒഴിവായ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ട പ്രകാരമാണ് ചുമതല ഏറ്റെടുത്തത്. സുധാകരൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.

ത്രികോണ മത്സരച്ചൂടിൽ അമർന്ന ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ജി സുധാകരൻ്റെ നേതൃ മികവ് ഉപയോഗപ്പെടുത്താനാണ് സിപിഐഎമ്മിൻ്റെ തീരുമാനം. തിരഞ്ഞെടുപ്പിൽ സംഘടനയെ നയിക്കുന്നതിൽ പരിചയ സമ്പത്തുള്ള ജി സുധാകരന് ഇക്കാര്യത്തിലുള്ള മികച്ച ട്രാക്ക് റെക്കോർഡ് കണക്കിലെടുത്താണ് തീരുമാനം. പിണറായി വിജയൻ തന്നെയാണ് ഇതിന് മുൻകൈ എടുത്തത്.

മുഖ്യമന്ത്രി ആവശ്യപ്പെട്ടു; ആലപ്പുഴയില്‍ സിപിഐഎം പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ജി സുധാകരന്‍
കെജ്‌രിവാളിന്റെ അറസ്റ്റ്; എഎപി രാജ്യവ്യാപക നിരാഹാരം ഇന്ന്

പ്രചരണത്തിൻ്റെ തുടക്കത്തിൽ തന്നെ സജീവം ആകണമെന്ന് അഭ്യർത്ഥിച്ച മുഖ്യമന്ത്രി ഇന്നലെ ആലപ്പുഴയിൽ എത്തിയപ്പോൾ ജി സുധാകരനെ നേരിട്ട് കണ്ടിരുന്നു. പദവികൾ നോക്കാതെ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുട നേതൃത്വം ഏറ്റെടുക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ സ്ഥാനർത്ഥി എ എം ആരിഫിനെതിരായ പ്രചരണങ്ങളെ പ്രതിരോധിക്കാൻ ജി സുധാകരൻ മുന്നിട്ടിറങ്ങുകയും ചെയ്തു.

പ്രചരണ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ സജീവമായിരുന്ന ജി സുധാകരൻ ആലപ്പുഴ, ഹരിപ്പാട് നിയമസഭ മണ്ഡലം കൺവൻഷനുകളുടെ ഉദ്ഘാടകനായിരുന്നു. അമ്പലപ്പുഴ ഒഴികെയുള്ള എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രചരണ പരിപാടികളിലും പങ്കെടുക്കുന്നുമുണ്ട്. നേതൃചുമതല ഏറ്റെടുത്തതിൻ്റെ ഭാഗമായി മുഴുവൻ പ്രവർത്തനങ്ങളുടെ വിലയിരുത്തലും നടത്തുന്നുണ്ട്. രാഷ്ട്രീയ-സംഘടനാ പ്രവർത്തനം ഒരുമിച്ച് നിറവേറ്റുന്നതിൽ അസാധരണ പാടവമുള്ള ജി സുധാകരൻെറ സാന്നിധ്യം ഗുണകരമാകും എന്നാണ് സിപിഐഎം നേതൃത്വത്തിൻ്റെ പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com