കൊല്ലപ്പെട്ട അശോക് ദാസ് യൂട്യൂബര്; എംസി മുന്നുവിന് ആദരാജ്ഞലി നേര്ന്ന് പ്രേക്ഷകര്

മലയാളത്തില് ഉള്പ്പെടെ ആദരാജ്ഞലി നേര്ന്നിട്ടുണ്ട്.

കൊല്ലപ്പെട്ട അശോക് ദാസ് യൂട്യൂബര്; എംസി മുന്നുവിന് ആദരാജ്ഞലി നേര്ന്ന് പ്രേക്ഷകര്
dot image

മൂവാറ്റുപുഴ: മൂവാറ്റുപുഴയില് ആള്ക്കൂട്ടത്തിന്റെ മര്ദ്ദനമേറ്റ് കൊല്ലപെട്ട അതിഥി തൊഴിലാളി അശോക് ദാസ് യൂട്യൂബര്. യൂട്യൂബില് എംസി മുന്നുവെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മരണവിവരം അറിഞ്ഞതോടെ കാഴ്ച്ചക്കാര് കമന്റ്ബോക്സില് ആദരാജ്ഞലികള് അര്പ്പിക്കുകയാണ്. മലയാളത്തില് ഉള്പ്പെടെ ആദരാജ്ഞലി നേര്ന്നിട്ടുണ്ട്.

വ്യാഴാഴ്ച്ച രാത്രി 11.30ഓടെ വാളകം ആയുര്വേദ ആശുപത്രിക്ക് സമീപം അശോക് ദാസിനെ കെട്ടിയിട്ട് ഒരു കൂട്ടം ആളുകള് മര്ദ്ദിക്കുകയായിരുന്നു. സംഭവത്തില് സിപിഐ മുന് പഞ്ചായത്തംഗം ഉള്പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദേഹത്ത് രക്തകറയുമായി വന്ന അതിഥി സംസ്ഥാന തൊഴിലാളിയെ കണ്ട് നാട്ടുകാര് തടഞ്ഞുനിര്ത്തി ചോദ്യം ചെയ്തു. തുടര്ന്ന് പോലീസിനെ വിളിച്ചപ്പോള് ഓടി രക്ഷപ്പെടാന് ശ്രമിച്ച ഇയാളെ പിടിച്ചുനിര്ത്തി കെട്ടിയിടുകയായിരുന്നു.

എന്നാല് പിന്നീട് ഇയാള് മര്ദ്ദനത്തിനിരയായെന്നും പറയപ്പെടുന്നു. ഉടന് പൊലീസ് സ്ഥലത്തെത്തി അതിഥിസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴ ജനറല് ആശുപത്രിയിലും തുടര്ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാളകത്തെ ഹോട്ടലില് ജോലി ചെയ്തു വരുകയായിരുന്നു മരിച്ച അശോക് ദാസ്.

dot image
To advertise here,contact us
dot image