മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ പത്രിക നല്‍കി; 1.87 കോടി രൂപയുടെ ആസ്തി, കൈവശം 40,000 രൂപ

മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥി ഇടി മുഹമ്മദ് ബഷീറിനുള്ളത് 1,87,05,793 രൂപയുടെ ആസ്തി വകകള്‍
മലപ്പുറത്ത്  ഇ ടി മുഹമ്മദ് ബഷീര്‍ പത്രിക നല്‍കി; 1.87 കോടി രൂപയുടെ ആസ്തി, കൈവശം 40,000 രൂപ

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീർ നാമനിര്‍ദേശപത്രിക നല്‍കി. ആകെ ഒന്‍പതുപേരാണ് ജില്ലയില്‍ ഇന്ന് പത്രിക നല്‍കിയത്. പൊന്നാനിയില്‍ നാലുപേരും മലപ്പുറത്ത് അഞ്ചുപേരും പത്രിക നല്‍കി. ഇതോടെ ജില്ലയില്‍ പത്രിക നല്‍കിയവരുടെ എണ്ണം 12 ആയി. മലപ്പുറത്ത് എട്ടുപേരും പൊന്നാനിയിൽ നിന്ന് നാലുപേരുമാണ് ആകെ പത്രിക സമർപ്പിച്ചത്. ആകെ 19 സെറ്റ് പത്രികകളാണ് വന്നത്.

പൊന്നാനിയില്‍ ഡോ എംപി അബ്ദുസ്സമദ് സമദാനി (യുഡിഎഫ്), കെഎസ് ഹംസ (എല്‍ഡിഎഫ്), അഡ്വ നിവേദിത സുബ്രഹ്മണ്യന്‍ (എന്‍ഡിഎ) എന്നിവരാണ് പത്രിക നല്‍കിയ പ്രധാന മുന്നണി സ്ഥാനാർഥികൾ. മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫും എന്‍ഡി.എ സ്ഥാനാര്‍ഥി ഡോ എം അബ്ദുള്‍സലാമും നേരത്തെ പത്രിക നല്‍കിയിരുന്നു.

മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥി ഇടി മുഹമ്മദ് ബഷീറിനുള്ളത് 1,87,05,793 രൂപയുടെ ആസ്തി വകകളാണ്. 80.87 ലക്ഷം രൂപയുടെ ജംഗമസ്വത്തുക്കളാണുള്ളത്. കൈവശമുള്ളത് 40,000 രൂപ. 1.06 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. രണ്ട് കാറും സ്വന്തം പേരിലുണ്ട്. ഭാര്യക്ക് 15.46 ലക്ഷത്തിന്റെ സ്വത്താണുള്ളത്. 5.46 ലക്ഷത്തിന്റെ ജംഗമസ്വത്തും 10 ലക്ഷത്തിന്റെ സ്ഥാവര സ്വത്തുക്കളുമാണ് ഭാര്യയുടെ പേരിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com