വസീഫിന് 23 ലക്ഷത്തിന്റെ ആസ്തി; സ്വന്തമായി വീടില്ല, ഭാര്യയുടെ പേരില്‍ 94 ലക്ഷത്തിന്റെ ആസ്തി

വിവിധ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായി 12,53,658 രൂപയുടെ നിക്ഷേപമുണ്ട്
വസീഫിന് 23 ലക്ഷത്തിന്റെ ആസ്തി; സ്വന്തമായി വീടില്ല, ഭാര്യയുടെ പേരില്‍ 94 ലക്ഷത്തിന്റെ ആസ്തി

മലപ്പുറം: മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വസീഫിന്റെ പേരിലുള്ളത് 23 ലക്ഷം രൂപയുടെ ആസ്തി. വസീഫിന്റെ കൈവശം 5000 രൂപയാണുള്ളത്. ഭാര്യയുടെ പേരില്‍ 94,45,060 രൂപയുടെ ആസ്തിയുമുണ്ട്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് വിവരങ്ങളുള്ളത്.

വസീഫിന് സ്വന്തമായി ഭൂമിയോ വീടോ മറ്റ് കെട്ടിടങ്ങളോ ഇല്ല. വിവിധ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായി 12,53,658 രൂപയുടെ നിക്ഷേപമുണ്ട്. ഷെയര്‍, ബോണ്ട് ഇനങ്ങളില്‍ 5275 രൂപയും. 10 ലക്ഷത്തിന്റെ എല്‍ഐസി ഇന്‍ഷുറന്‍സ് പോളിസിയും 45,000 രൂപ വിലയുള്ള സ്‌കൂട്ടറും വസീഫിന്റെ പേരിലുണ്ട്.

3000 രൂപയാണ് വസീഫിന്റെ ഭാര്യയുടെ കൈവശമുള്ളത്. ബാങ്കില്‍ 2590 രൂപയും ഷെയറായി 250 രൂപയുമുണ്ട്. 19,87,060 രൂപ വിലയുള്ള 344 ഗ്രാം സ്വര്‍ണവു 74,58,000 രൂപയുടെ സ്ഥാവരസ്വത്തുമുണ്ട്. 6,37,260 രൂപയുടെ കൃഷിഭൂമിയും 28,20,740 രൂപയുടെ കൃഷിയേതരഭൂമിയും 40,00,000 രൂപ വിലയുള്ള താമസ കെട്ടിടവുമടക്കമാണ് ഇത്.

വസീഫിന് 23 ലക്ഷത്തിന്റെ ആസ്തി; സ്വന്തമായി വീടില്ല, ഭാര്യയുടെ പേരില്‍ 94 ലക്ഷത്തിന്റെ ആസ്തി
തലവേദനയായി മലപ്പുറം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്: വേഗത്തില്‍ പരിഹാരം വേണമെന്ന് ലീഗ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com