ഈസ്റ്ററിന് വില്ക്കാന് തെങ്ങിന് പൂക്കുല ചാരായം; കയ്യോടെ പൊക്കി പൊലീസ്

ഒരു ലിറ്റർ ചാരാത്തിന് 1500 രൂപ എന്ന നിലയിലാണ് ഇവർ ചാരായം വിറ്റിരുന്നത്

dot image

തൃശ്ശൂർ: തൃശ്ശൂർ ചേർപ്പിൽ തെങ്ങിൻ പൂക്കുല ചാരായം വിറ്റ രണ്ടു പേർ എക്സൈസ് പിടിയിൽ. ചൊവ്വൂർ സ്വദേശികളായ പാറക്കോവിൽ ജിജോ മോൻ, യദുകൃഷ്ണൻ എന്നിവരിൽ നിന്നാണ് ചാരായം പിടികൂടിയത്. 60 ലിറ്റർ ചാരായമാണ് എക്സൈസ് ഇവരിൽ നിന്ന് പിടികൂടിയത്. തൃശ്ശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60ലിറ്റർ ചാരായം ചേർപ്പ് എക്സൈസ് പിടികൂടിയത്.

ഒരു ലിറ്റർ ചാരാത്തിന് 1500 രൂപ എന്ന നിലയിലാണ് ഇവർ ചാരായം വിറ്റിരുന്നത്. പ്രതികളെ പിടികൂടുമ്പോൾ 60 ലിറ്ററാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരിൽ നിന്ന് ചാരായം പിടികൂടിയത്. തെങ്ങിൻ പൂക്കുലയും ഔഷധ കൂട്ടും ഇട്ടു വാറ്റിയ വീര്യം കൂടിയ ചാരായമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഇത്തരത്തിൽ വറ്റിയ ചാരായത്തിന് വൻ ഡിമാൻഡ് ആണ്.

ഈസ്റ്റർ, വിഷു പോലെയുള്ള വിശേഷ ദിവസങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇവർ ചാരായം വാറ്റിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എപി പ്രവീൺകുമാർ, ടിഎസ് സുരേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന
dot image
To advertise here,contact us
dot image