ഒൻപതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടകയിലെ മൂന്നും രാജസ്ഥാനിലെ രണ്ടും സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്

dot image

ന്യൂഡൽഹി: ഒൻപതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. കർണാടകയിലെ മൂന്നും രാജസ്ഥാനിലെ രണ്ടും സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. രാജസ്ഥാനിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥാനാർത്ഥികളെ മാറ്റി രണ്ട് പേരെ പകരം പ്രഖ്യാപിക്കുകയായിരുന്നു. രാജ്സമന്തിൽ ദാമോദർ ഗുജ്ജാർ ബിൽവാരയിൽ സി പി ജോഷി എന്നിവരെയാണ് പുതിയതായി പ്രഖ്യാപിച്ചത്. ബെല്ലാരിയിൽ ഇ തുകരം, ചിക്കബെല്ലാപൂരില് രക്ഷ രാമയ്യ, ചാമരാജനഗറില് സുനില് ബോസ് എന്നിവരാണ് കര്ണാടകയില് നിന്നും പട്ടികയില് ഇടംപിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം 14 പേർ ഉൾപ്പെട്ട എട്ടാംഘട്ട പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ജാർഖണ്ഡ്, മധ്യപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് എട്ടാംഘട്ടത്തിൽ പ്രഖ്യാപിച്ചത്. നേരത്തെ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചത്തീസ്ഡഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മധ്യപ്രദേശിലെ മുതിർന്ന നേതാവ് കമൽനാഥിൻ്റെ മകൻ നകുൽ നാഥ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിൻ്റെ മകൻ വൈഭവ് ഗഹ്ലോട്ട്, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ സിംഗ്, ഉത്തർപ്രദേശ് പിസിസി പ്രസിഡൻ്റ് അജയ് റായ്, പി ചിദംബരത്തിൻ്റെ മകൻ കാർത്തി പി ചിദംബരം. കർണാടകയിൽ ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷ് തുടങ്ങിയവരാണ് കോൺഗ്രസ് ഇതുവരെ പുറത്തിറക്കിയ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image