രണ്ടര വയസ്സുകാരിയുടെ അമ്മക്കും ക്രൂരമര്ദ്ദനം; പൊലീസ് പരാതി കേട്ടില്ല, ആട്ടിയിറക്കിയെന്ന് കുടുംബം

പരാതി നല്കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപണം

dot image

മലപ്പുറം: ഉദരംപൊയിലിലെ രണ്ടര വയസ്സുകാരിയുടെ മരണത്തില് അറസ്റ്റിലായ പിതാവിനെതിരെയും പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരിച്ച കുട്ടിയുടെ അമ്മ ഷഹാനത്തിനെയും ഭര്ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്ദ്ദിച്ചിരുന്നുവെന്ന് സഹോദരി റെയ്ഹാനത്ത് ആരോപിച്ചു. ഇതിനെതിരെ പരാതി നല്കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും റെയ്ഹാനത്ത് പറയുന്നു.

പരാതി പറയാന് പോയപ്പോള് സ്റ്റേഷനില് നിന്നും ആട്ടിയിറക്കുകയാണ് ചെയ്തത്. ഭാര്യയും ഭര്ത്താവും തമ്മില് പ്രശ്നങ്ങള് ഉണ്ടാകുമെന്ന് പറഞ്ഞ് പൊലീസ് സംഭവത്തെ നിസ്സാരവല്ക്കരിച്ചു. അന്ന് പൊലീസ് നടപടിയെടുത്തിരുന്നെങ്കില് കുട്ടിയെ നഷ്ടപ്പെടില്ലായിരുന്നുവെന്നും റെയ്ഹാനത്ത് പറഞ്ഞു.

മര്ദ്ദനത്തില് ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു; ആശുപത്രിയില് എത്തിച്ചത് മരിച്ച ശേഷം

മരണപ്പെട്ട രണ്ടരവയസ്സുകാരിയും ക്രൂരമര്ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. ക്രൂരമായ മര്ദ്ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം. മര്ദ്ദനത്തില് ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ ശരീരത്തില് പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകള് കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നു.

കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയില് രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക് മുമ്പ് മര്ദ്ദനമേറ്റപ്പോള് സംഭവിച്ച രക്തസ്രാവത്തിന്റെ മുകളില് വീണ്ടും മര്ദ്ദനമേറ്റത് മരണത്തിന് കാരണമായി. മര്ദ്ദനത്തില് കുഞ്ഞിന്റെ വാരിയെല്ലുകള് പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു.

dot image
To advertise here,contact us
dot image