സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു, ഫേസ്ബുക്ക് തെളിവ്: തോമസ് ഐസകിനെിരെ പരാതി നല്‍കി യുഡിഎഫ്

തോമസ് ഐസക്ക് കുടുംബശ്രീ സംവിധാനത്തെ ദുരുപയോഗം ചെയ്ത് പ്രചരണം നടത്തുന്നതായി യുഡിഎഫ് ആരോപിക്കുന്നു
സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു, ഫേസ്ബുക്ക് തെളിവ്: തോമസ് ഐസകിനെിരെ പരാതി നല്‍കി  യുഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്കിനെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തോമസ് ഐസക് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്നാണ് പരാതി. യുഡിഎഫ് ചെയർമാൻ വർഗീസ് മാമനാണ് പരാതി നൽകിയത്.

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൻ്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു. തോമസ് ഐസക്ക് കുടുംബശ്രീ സംവിധാനത്തെ ദുരുപയോഗം ചെയ്ത് പ്രചരണം നടത്തുന്നതായി യുഡിഎഫ് ആരോപിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ കെഡിസ്ക്കിൻ്റെ ജീവനക്കാരെയും ഹരിത സേനയേയും തോമസ് ഐസക്ക് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്നതായും യുഡിഎഫ് ആരോപിക്കുന്നു വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും യുഡിഎഫ് ചെയർമാൻ ജോർജ്ജ് മാമൻ പരാതി നൽകിയിട്ടുണ്ട്.

സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു, ഫേസ്ബുക്ക് തെളിവ്: തോമസ് ഐസകിനെിരെ പരാതി നല്‍കി  യുഡിഎഫ്
റോഡ് ഷോകളുടെ ആവേശം ഉയര്‍ന്നുനില്‍ക്കെ കല്ല്യാണ വീട്ടില്‍ കണ്ടുമുട്ടി വടകരയിലെ സ്ഥാനാര്‍ത്ഥികള്‍

കെഡിസ്ക്കിൻ്റെ കൺസൾട്ടൻ്റുകൾ വീടുകൾ കയറി യുവാക്കൾക്ക് ജോലി നൽകുമെന്ന വ്യാജ വാഗ്ദാനം നൽകുകയാണെന്നും പരാതിയിൽ പറയുന്നു. അമ്പതിനായിരം പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനവുമായി തിരഞ്ഞടുപ്പിന് വേണ്ടി തോമസ് ഐസക്ക് വിവരശേഖരണം നടത്തുകയാണ്. ഇക്കാര്യം തോമസ് ഐസക്ക് അദ്ദേഹത്തിൻ്റെ ഫേയ്സ് ബുക്ക് പേജിൽ തന്നെ സൂചിപ്പിച്ചതായും യുഡിഎഫ് പറയുന്നു. കെ. ഡിസ്ക്കിലെ യുവ കൺസൾട്ടൻ്റുകൾ ഡേറ്റാ ബേസ് ഉണ്ടാക്കി തിരഞ്ഞെടുപ്പ് പ്രചാരകരായി പ്രവർത്തിക്കുകയാണെന്നും യുഡിഎഫിൻ്റെ പരാതിയിൽ പറയുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com