ചില്ലിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘം; മദപ്പാട് ഉള്ളതിനാല്‍ ലയങ്ങൾക്ക് സമീപം എത്തുന്നത് തടയും

ചില്ലിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘം; മദപ്പാട് ഉള്ളതിനാല്‍ ലയങ്ങൾക്ക് സമീപം എത്തുന്നത് തടയും

ആനയ്ക്ക് മദപ്പാട് ഉള്ള സാഹചര്യത്തിൽ ലയങ്ങൾക്ക് സമീപത്തേക്ക് എത്തുന്നത് തടയാനാണ് നടപടി.

പാലക്കാട്: നെല്ലിയാമ്പതിയിൽ തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങുന്ന ചില്ലിക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. ആനയ്ക്ക് മദപ്പാട് ഉള്ള സാഹചര്യത്തിൽ ലയങ്ങൾക്ക് സമീപത്തേക്ക് എത്തുന്നത് തടയാനാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ പല തവണ കാട് കയറ്റിയിട്ടും ആന വീണ്ടും ജനവാസമേഖലയിൽ എത്തിയിരുന്നു. വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ എത്തുന്നത് സര്‍വ്വസാധാരണമായിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com