കേരളത്തിലേക്കുള്ള മെഹബൂബ് ബസ്സ് അപകടത്തിൽ പെട്ട് തലകീഴായി മറിഞ്ഞു; അപകടത്തിൽ ഡ്രൈവർ മരിച്ചു

പെരിയ ചാലിങ്കാൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്
കേരളത്തിലേക്കുള്ള മെഹബൂബ്   ബസ്സ് അപകടത്തിൽ പെട്ട് തലകീഴായി മറിഞ്ഞു; അപകടത്തിൽ ഡ്രൈവർ മരിച്ചു

കാസർകോട് : കാസർകോട് സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു. മം​ഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസ്സ് നിയന്ത്രണം തെറ്റി തല കീഴായി മറിയുകയായിരുന്നു. പെരിയ ചാലിങ്കാൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കാസർകോട് മധൂർ രാംന​ഗർ സ്വദേശി ചേതൻ കുമാറാണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന ഇരുവതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോ​ഗ്യനില സംബന്ധിച്ച് വിവരങ്ങളെന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അപകടം നടന്ന ഉടൻ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാസർകോട് ദേശീയപാതയിലാണ് അപകടം നടന്നത്. ഫയർഫോഴ്സ് എത്തിച്ച ക്രെയിൻ ഉപയോ​ഗിച്ചാണ് തലകീഴായി മറിഞ്ഞ ബസ്സ് റോഡിൻ്റെ നടുഭാ​ഗത്ത് നിന്ന് മാറ്റി ഇട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com