രോഗിയുമായി പോയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്
രോഗിയുമായി പോയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഇടുക്കി: രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി (65), ആംബുലന്‍സ് ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി അന്‍സല്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച ഉച്ചയ്ക്ക് എം സി റോഡില്‍ കൂത്താട്ടുകുളത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. അസുഖ ബാധിതനായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. കോതമംഗലത്തുനിന്ന് വിളിച്ച ആംബുലന്‍സില്‍ പോകുമ്പോഴായിരുന്നു അപകടം. ആദ്യം ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് പിന്നീട് മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

രോഗിയുമായി പോയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു, രണ്ട് പേർക്ക് പരിക്ക്
കടം കൊടുത്ത സ്വര്‍ണ്ണം തിരികെ ലഭിച്ചില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

അപകടം നടന്നയുടനെ രാധാമണിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും അന്‍സലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആംബുലന്‍സില്‍ രതീഷിന്റെ കൊച്ചച്ചന്‍ സതീശനും ആംബുലന്‍സ് ഡ്രൈവറുടെ സഹായിയുമുണ്ടായിരുന്നു. ഇരുവരും പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രതീഷിന്‍റെ സംസ്‌കാരം നടത്തി. പിതാവ് പരേതനായ രാജന്‍. സഹോദരി സ്മിത.

Related Stories

No stories found.
logo
Reporter Live
www.reporterlive.com