കിരീടം എത്ര പവന്‍? ഇടവകയോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍; 'ചെമ്പില്‍' കുടുങ്ങുമോ സുരേഷ് ഗോപി

കിരീടം എത്ര പവന്‍? ഇടവകയോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍; 'ചെമ്പില്‍' കുടുങ്ങുമോ സുരേഷ് ഗോപി

മകളുടെ വിവാഹത്തിന് മുന്നോടിയായിട്ടാണ് സുരേഷ് ഗോപി ലൂര്‍ദ് മാതാ ദേവാലയത്തില്‍ കിരീടം സമര്‍പ്പിച്ചത്.

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്ന് അറിയണമെന്ന് ആവശ്യം. തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീലാ വര്‍ഗീസാണ് ആവശ്യം ഉയര്‍ത്തിയത്. ലൂര്‍ദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ നല്‍കിയത് ചെമ്പില്‍ സ്വര്‍ണ്ണം പൂശിയ കിരീടമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലറും രംഗത്തെത്തിയത്.

'ലൂര്‍ദ് മാതാവിന് എത്രയോ പവന്റെ സ്വര്‍ണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പില്‍ സ്വര്‍ണം പൂശിയതായാണ് ഇടവകയില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ കിരീടം എത്ര പവന്‍ ആണെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്.' ലീല വര്‍ഗീസ് പറഞ്ഞു.

മകളുടെ വിവാഹത്തിന് മുന്നോടിയായിട്ടാണ് സുരേഷ് ഗോപി ലൂര്‍ദ് മാതാ ദേവാലയത്തില്‍ കിരീടം സമര്‍പ്പിച്ചത്. ഇതിനെതിരെ തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മണിപ്പൂരില്‍ പള്ളി തകര്‍ത്തതിന്റെ പരിഹാരമായാണ് സ്വര്‍ണ കിരീടം സമര്‍പ്പിച്ചതെന്നായിരുന്നു എംപിയുടെ വിമര്‍ശനം. പാപക്കറ കഴുകിക്കളയാന്‍ സ്വര്‍ണക്കിരീടം കൊണ്ടാവില്ല. തൃശ്ശൂരില്‍ ബി ജെ പി ചെലവഴിക്കാന്‍ പോവുന്നത് നൂറ് കോടി രൂപയാണെന്നും പ്രതാപന്‍ അന്ന് ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com