മനുഷ്യ-വന്യജീവി സംഘര്ഷം; നിയമഭേദഗതി വേണം; നാളെ പ്രമേയം പാസാക്കും

പ്രതിപക്ഷം നേരത്തെ ഇക്കാര്യം നിയമസഭയില് ഉന്നയിച്ചിരുന്നു.

dot image

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്ഷങ്ങള് തടയാന് നിയമഭേദഗതി വേണമെന്ന് നാളെ നിയമസഭയില് പ്രമേയം പാസാക്കും. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക. വന്യമൃഗ ശല്യം കുറയ്ക്കാന് നിയമഭേഗഗതി വേണമെന്ന് പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെടും.

പ്രതിപക്ഷം നേരത്തെ ഇക്കാര്യം നിയമസഭയില് ഉന്നയിച്ചിരുന്നു. ഐക്യകണ്ഠേനയാകും പ്രമേയം പാസാക്കുക. അതേസമയം ആളെകൊല്ലി കാട്ടാനയെ നാലു ദിവസമായിട്ടും വനംവകുപ്പിന് പിടികൂടാനായില്ല. ഇരുമ്പ് പാലം, മണ്ണുണ്ടി ഭാഗങ്ങളിലുണ്ടായിരുന്ന ബേലൂര് മഗ്നയെ ഇതുവരെ മയക്കുവെടി വെക്കാനായില്ല. കുറ്റിക്കാടുകളുകള്ക്കിടയില് ആന മറഞ്ഞുനിക്കുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്. ആനയെ പിടികൂടാത്തതില് ഹര്ത്താല് അനുകൂലികള് കാട്ടിക്കുളത്ത് പ്രതിഷേധ പ്രകടനം നടത്തി.

ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് ബേഗൂര്, ചേലൂര്, ബാവലി എന്നിവിടങ്ങളില് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലാംദിവസവും ദൗത്യം പൂര്ത്തിയാക്കാതെ വന്നാല് നാട്ടുകാരുടെ വലിയ പ്രതിഷേധസാധ്യത കണക്കിലെടുത്താണ് സുരക്ഷ വര്ധിപ്പിച്ചത്.

dot image
To advertise here,contact us
dot image