മോദി ക്ഷണിച്ചപ്പോൾ എംപിക്ക് രോമാഞ്ചം,വിരുന്നിന്റെ അർത്ഥം മനസ്സിലാക്കിയില്ല: പരിഹസിച്ച് ബിനോയ് വിശ്വം

'രാഹുൽ ​ഗാന്ധിക്ക് രാജ്യത്ത് എവിടെയും മത്സരിക്കാം. വ്യക്തിപരമായി രാഹുൽ​ഗാന്ധിയോട് സ്നേഹമുണ്ട്'
മോദി ക്ഷണിച്ചപ്പോൾ എംപിക്ക് രോമാഞ്ചം,വിരുന്നിന്റെ അർത്ഥം മനസ്സിലാക്കിയില്ല: പരിഹസിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: 20 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ ജില്ലകളിലും പ്രവ‍ർത്തക യോ​ഗം നടത്തുമെന്നും ഇടത് വിജയം ഉറപ്പാക്കാൻ ജനം ഒപ്പം നിൽക്കുമെന്നും ബിനോയ് വിശ്വം ഉറപ്പിച്ച് പറഞ്ഞു. അന്ധമായ രാഷ്ട്രീയ വിരോധം മൂലം കേന്ദ്രം സംസ്ഥാന സർക്കാരിനെ ശ്വാസം മുട്ടിക്കുന്നുവെന്നും എൽഡിഎഫ് സർക്കാരിനെ കേന്ദ്രം ഒന്നാം നമ്പർ ശത്രുവായാണ് കാണുന്നതെന്നും ഡൽഹി സമരം മഹത്തായ സമരമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ഡൽഹി സമരം മഹത്തായ സമരമാണ്. കേരളത്തിലെ കോൺ​ഗ്രസുകാർ ബിജെപി ഭാഷയിൽ സംസാരിക്കുന്നു. അന്ധമായ ഇടത് വിരോധം മൂലമാണിത്. അത് ജനങ്ങൾ തള്ളിക്കളയും. എപ്പോൾ തിരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് സജ്ജമാണ്. സിപിഐ ക്ക് 20 സീറ്റും പ്രാധാന്യമുള്ളതാണ്. സ്ഥാനാർത്ഥി നിർണയത്തിന് കമ്യൂണിസ്റ്റ് പാർട്ടിക്ക് നിയതമായ രീതിയുണ്ട്. രാഹുൽ ​ഗാന്ധിക്ക് രാജ്യത്ത് എവിടെയും മത്സരിക്കാം. വ്യക്തിപരമായി രാഹുൽ​ഗാന്ധിയോട് സ്നേഹമുണ്ട്, പക്ഷേ ബിജെപി വിരുദ്ധ രാഷ്ട്രീയം മറക്കരുത്. വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺ​ഗ്രസിന് മറുപടി നൽകേണ്ടി വരും. ഇൻഡ്യാ സഖ്യത്തിന്റെ മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എൻ കെ പ്രേമചന്ദ്രൻ എംപിയെ ബിനോയ് വിശ്വം വിമർശിച്ചു. പ്രധാനമന്ത്രിയുടെ നാടകീയമായ വിരുന്നിന്റെ അർത്ഥം മനസ്സിലാക്കാൻ ഒരു യുഡിഎഫ് എംപിക്ക് കഴിഞ്ഞില്ല. തൂക്ക് പാർലമെന്റ് വന്നാൽ ഒരു എംപിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോയെന്നും മോദി ക്ഷണിച്ചപ്പോഴേക്ക് യുഡിഎഫ് എംപിക്ക് രോമാഞ്ചം വന്നുവെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

മോദി ക്ഷണിച്ചപ്പോൾ എംപിക്ക് രോമാഞ്ചം,വിരുന്നിന്റെ അർത്ഥം മനസ്സിലാക്കിയില്ല: പരിഹസിച്ച് ബിനോയ് വിശ്വം
വിരുന്നിന് ക്ഷണിച്ചത് മികവ് പുലര്‍ത്തിയവരെ; ആര്‍എസ്പിയില്‍ തുടരുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

സംസ്ഥാന ബജറ്റിൽ ഇന്നത്തെ നിലയിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കുക വയ്യ. എങ്കിലും ചില മേഖലകളിൽ കുറച്ചു കൂടി കാര്യങ്ങൾ ചെയ്യാമായിരുന്നു എന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. നയപരമായ കാര്യങ്ങൾ പറയാൻ മുന്നണിക്കുള്ളിൽ സംവിധാനമുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com