മെഡിക്കൽ അവാർഡ് ചടങ്ങിന് 1200 സൈലം വിദ്യാർഥികളും

എഡ് ടെക് ബ്രാൻഡായ ഫിസിക്സ് വാലയുമായി ചേർന്ന് ​ഗുണമേന്മയുള്ള വിദ്യാഭ്യാസം താങ്ങാവുന്ന ചെലവിൽ ഇന്ത്യ മുഴുവൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സൈലം എന്നും ഡയറക്ടർ പറഞ്ഞു.
മെഡിക്കൽ അവാർഡ് ചടങ്ങിന് 1200 സൈലം വിദ്യാർഥികളും

കോഴിക്കോട്: സൈലം മെഡിക്കൽ അവാർഡ് വിതരണ ചടങ്ങിൽ മെഡിക്കൽ കോളജുകളിലും ഐഐടികളിലും പഠിക്കുന്ന 1200 സൈലം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് ഡയറക്ടർമാരായ ലജീഷ് കുമാർ, വിനേഷ് കുമാർ എന്നിവർ അറിയിച്ചു.

നാളെ സ്വപ്ന നഗരിയിലെ കാലിക്കറ്റ് ഗ്രേറ്റ് സെൻ്ററിൽ ഉച്ചയ്ക്ക് 1.15 നാണ് ചടങ്ങ് ആരംഭിക്കുക. ഉച്ചക്ക് 2ന് വിദ്യാർഥികളെ ആദരിക്കും. 2023ൽ പ്രവേശനം നേടിയ 1200 സൈലം വിദ്യാർത്ഥികൾക്ക് പുറമേ 10000 ത്തിലധികം മെഡിക്കൽ, എൻജിനീയറിങ്, എൻട്രൻസ് വിദ്യാർത്ഥികളും പങ്കെടുക്കും.

മെഡിക്കൽ അവാർഡ് ചടങ്ങിന് 1200 സൈലം വിദ്യാർഥികളും
സൂര്യ 'വാടിവാസൽ' ഉപേക്ഷിച്ചോ? വെട്രിമാരൻ ചിത്രത്തിൽ നിന്ന് നടനെ ഒഴിവാക്കിയതായി റിപ്പോർട്ട്

നാലുവർഷം മുൻപ് പ്രവർത്തനമാരംഭിച്ച സൈലം, ഹൈബ്രിഡ് ക്ലാസ് എന്ന സങ്കല്പം യാഥാർത്ഥ്യമാക്കിയ ആദ്യ സ്ഥാപനങ്ങളിൽ ഒന്നാണെന്നും സൈലം കൊമേഴ്സ് പ്രൊ, സൈലം പി എസ് സി, സൈലം എസ്എസ് സി എന്നിവ ആരംഭിച്ചതിനൊപ്പം കോയമ്പത്തൂരിൽ തമിഴ് പ്രോജക്ടും തുടങ്ങിയതായും ഡയറക്ടർമാർ പറഞ്ഞു.

എഡ് ടെക് ബ്രാൻഡായ ഫിസിക്സ് വാലയുമായി ചേർന്ന് ​ഗുണമേന്മയുള്ള വിദ്യാഭ്യാസം താങ്ങാവുന്ന ചെലവിൽ ഇന്ത്യ മുഴുവൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സൈലം എന്നും സൈലം ഡയറക്ടർമാർ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com