
കാസര്ഗോഡ്: കേരള സര്ക്കാര് ഡല്ഹിയില് സംഘടിപ്പിച്ചത് നാടക സമരമാണെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. നരേന്ദ്രമോദി ചെയ്യുന്ന ചെയ്യുന്ന തെറ്റായ കാര്യങ്ങളോട് എതിര്പ്പുണ്ട്. എന്നാല് അതിനെ ഇത്തരം നാടകങ്ങളിലൂടെയല്ല നേരിടേണ്ടത്. കേന്ദ്രത്തില് നരേന്ദ്രമോദിയെ നട്ടെല്ലോടെ നേരിടുന്നത് കോണ്ഗ്രസ് ആണെന്നും കെ സി വേണുഗോപാല് പറഞ്ഞു.
വിജയസാധ്യത നോക്കിയാണ് കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥി നിര്ണ്ണയം. അത് ആലപ്പുഴയിലും കണ്ണൂരിലും ബാധകമാണ്. കഠിനാധ്വാനം ചെയ്യുന്നവരാണ് മുഴുവന് എംപിമാരും. കേരളത്തിലെയും കേന്ദ്രത്തിന്റെയും സര്ക്കാരുകളെക്കൊണ്ട് ജനങ്ങള് പൊറുതിമുട്ടിയിരിക്കുകയാണ്. ജനക്ഷേമമല്ല ഇരുവരും മുന്ഗണന നല്കുന്നത്. പാര്ട്ടിക്കും അവരുടെ ആളുകള്ക്കും മുന്തൂക്കം നല്കുന്ന പദ്ധതികളാണ് ആലോചിക്കുന്നതെന്നും കെ സി വിമര്ശിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പൊരുക്കം കൂടി മുന്നില് കണ്ടുള്ള യാത്രയാണ് സമരാഗ്നി. അയോധ്യ തിരഞ്ഞെടുപ്പില് ചര്ച്ചയാക്കണമെന്നത് ബിജെപിയുടെ ആവശ്യം മാത്രമാണെന്നും കെ സി വേണുഗോപാല് പറഞ്ഞു.
കിട്ടാനുള്ള കണക്കുകൾ ജന്തർ മന്തറിൽ മൈക്ക് കെട്ടി പറയുകയല്ല വേണ്ടത്, സഭയിൽ പറയണം: വി മുരളീധരൻകേന്ദ്ര - സംസ്ഥാന സര്ക്കാരുകള്ക്കെതിരെ അഴിമതി, വിലകയറ്റം, ധൂര്ത്ത്, ക്രമസമാധാന തകര്ച്ച എന്നീ വിഷയങ്ങള് ഉന്നയിച്ചാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും നേതൃത്വത്തിലുള്ള സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണാ വിജയനെതിരെ ഉയര്ന്ന എക്സാലോജിക് അഴിമതി ഉള്പ്പെടെ യാത്രയിലൂടെ ജനങ്ങളെ ബോധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.