നൃത്താദ്ധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു

കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നൃത്താദ്ധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു

കോട്ടയം: നൃത്ത അധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. കോട്ടയം കുമാരനല്ലൂരിലെ മകൻ്റെ വസതിയിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച്ച നടക്കും. പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പനാണ് ഭർത്താവ്.

നൃത്താദ്ധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനി ചെല്ലപ്പൻ അന്തരിച്ചു
വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനമേറ്റ സംഭവം: ഡിവൈഎഫ്‌ഐ നേതാവിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ് ഭവാനി ചെല്ലപ്പൻ. 1952-ൽ 'ഭാരതീയ നൃത്ത കലാലയം എന്ന നൃത്ത വിദ്യാലയം കോട്ടയത്ത് ആരംഭിച്ചു. ഇവിടെ നിന്നും സിനിമ, സീരിയൽ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാർഥികളാണ് പഠിച്ചിറങ്ങിയത്. കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും കലാരംഗത്തെ അതുല്യ നേട്ടങ്ങൾക്കു തിരുവിതാംകൂർ മഹാരാജാവിൽ നിന്നടക്കം ബഹുമതികളും ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com