മോദി ഒബിസിക്കാരനായല്ല ജനിച്ചത്, ജനങ്ങളെ കബളിപ്പിക്കുന്നു: രാഹുൽ ഗാന്ധി

'മോ​ദി ജനിച്ചത് ഒബിസി വിഭാ​ഗത്തിലാണ്. തെലി എന്ന സമു​ദായത്തിലാണ് മോദി ജനിച്ചത്'
മോദി ഒബിസിക്കാരനായല്ല ജനിച്ചത്, ജനങ്ങളെ കബളിപ്പിക്കുന്നു: രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാ​ഗത്തിൽപ്പെട്ടയാളല്ലെന്നും ഇത്രകാലം അങ്ങനെ പറഞ്ഞ് ജനങ്ങളെ ​കബളിപ്പിക്കുകയായിരുന്നെന്നും ആരോപിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

'തെലി എന്ന സമു​ദായത്തിലാണ് മോദി ജനിച്ചത്. ജാതി സെൻസസ് നടത്താൻ മോദി തന്റെ ജീവിതകാലത്ത് സമ്മതിക്കില്ല, കാരണം അദ്ദേഹം ഒബിസിയിലല്ല ജനിച്ചത്, ജനറൽ വിഭാ​ഗത്തിലാണ്'. രാഹുൽ ​ഗാന്ധി പറഞ്ഞു.

മോദി ഒബിസിക്കാരനായല്ല ജനിച്ചത്, ജനങ്ങളെ കബളിപ്പിക്കുന്നു: രാഹുൽ ഗാന്ധി
യുപിയില്‍ എന്‍ഡിഎക്ക് 80ല്‍ 72 സീറ്റ്, ഇന്‍ഡ്യ മുന്നണിക്ക് എട്ട്സീറ്റ്;ഇന്‍ഡ്യ ടുഡേ സര്‍വേ ഫലം

രാഹുൽ ​ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഒഡീഷയിൽ പര്യടനം പൂർത്തിയാക്കി ഛത്തീസ്​ഗഡിലേക്ക് പ്രവേശിക്കും. 2023 അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് രാഹുൽ ​ഗാന്ധി ഛത്തീസ്​ഗഡിലെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com