സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് വി കെ ശ്രീകണ്ഠനായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍

കഴിഞ്ഞ തവണത്തേക്കാല്‍ വലിയ ഭൂരിപക്ഷത്തില്‍ വി കെ ശ്രീകണ്ഠനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ഷാഫി
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് വി കെ ശ്രീകണ്ഠനായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഓദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് വി കെ ശ്രീകണ്ഠനായി പ്രചാരണമാരംഭിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. കഴിഞ്ഞ തവണത്തേക്കാല്‍ വലിയ ഭൂരിപക്ഷത്തില്‍ വി കെ ശ്രീകണ്ഠനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ഷാഫി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

കെപിസിസി സംഘടിപ്പിക്കുന്ന സമരാഗ്നി ജാഥയുടെ ഭാഗമായി മണ്ണാര്‍ക്കാട് നടന്ന കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനിടെയായിരുന്നു ഷാഫിയുടെ പ്രഖ്യാപനം. വര്‍ഗീയതയുടെ പേരില്‍ രാജ്യം ആക്രമിക്കപ്പെടുമ്പോള്‍, ഇന്ത്യ തിരിച്ചുവരണമെങ്കില്‍ കോണ്‍ഗ്രസ് ജയിക്കണം. ഇതിനായി വി കെ ശ്രീകണ്ഠനെ വിജയിപ്പിക്കണമെന്നും പരിപാടിയില്‍ ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തു.

മതത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, ഇന്ത്യ തിരിച്ചുവരണമെങ്കില്‍ കോണ്‍ഗ്രസ് തിരിച്ചുവരണം. രാജ്യത്തെ മതേതര ചേരിക്ക് വേണ്ടി കയ്യുയര്‍ത്താന്‍ വി കെ ശ്രീകണ്ഠന്‍ കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിനകത്ത് ഉണ്ടായിരിക്കേണ്ടത് ഈ നാടിന്റെ അനിവാര്യതയാണ്. അതിന് വേണ്ടി പ്രയത്‌നിക്കാന്‍ താനുള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണമെന്നും ഷാഫി പറമ്പില്‍ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com