'പ്രൊഫസര്‍ ഗോഡ്‌സെയെ പിന്തുണച്ചു'; എന്‍ഐടിക്ക് മുന്നില്‍ ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് എബിവിപി

പ്രൊഫസറുടെ എഫ് ബി കമന്റിനെതിരെ കെഎസ് യു ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചിരുന്നു
'പ്രൊഫസര്‍ ഗോഡ്‌സെയെ പിന്തുണച്ചു'; എന്‍ഐടിക്ക് മുന്നില്‍ ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് എബിവിപി

കോഴിക്കോട്: എന്‍ഐടിക്ക് മുന്നില്‍ ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് എബിവിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ ഗോഡ്‌സെയെ പിന്തുണച്ച് ഫേസ്ബുക്കില്‍ കമന്റ് ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയായ ഗോഡ്‌സെയെയാണ് പ്രൊഫസര്‍ പിന്തുണച്ചത്. ആര്‍എസ്എസിന്റെ ശാഖകള്‍ സന്ദര്‍ശിച്ചയാളാണ് ഗാന്ധി. ഗാന്ധി വധവുമായി ആര്‍എസ്എസിന് ബന്ധമില്ല. യുജിസിക്കും എന്‍ഐടി ഡയറക്ടര്‍ക്കും പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കിയെന്നും എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം യദു കൃഷ്ണ പറഞ്ഞു.

'പ്രൊഫസര്‍ ഗോഡ്‌സെയെ പിന്തുണച്ചു'; എന്‍ഐടിക്ക് മുന്നില്‍ ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് എബിവിപി
'കോണ്‍ഗ്രസിന്‍റെ കട പൂട്ടാറായി, ഇനിയും പ്രതിപക്ഷത്തു തന്നെ ഇരിക്കാം'; കടന്നാക്രമിച്ച് മോദി

'ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്ന കുറിപ്പോടെ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇവര്‍ കമന്റ് ഡിലീറ്റ് ചെയ്തു.

പ്രൊഫസറുടെ എഫ് ബി കമന്റിനെതിരെ കെഎസ് യു ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചിരുന്നു. അതേസമയം ഷൈജാ ആണ്ടവന്റെ അക്കൗണ്ട് വിവരങ്ങള്‍ തേടി കുന്ദമംഗലം പൊലീസ് ഫേസ്ബുക്കിനെ സമീപിച്ചു. അക്കൗണ്ട് വിവരങ്ങള്‍ക്കും ഐപി അഡ്രസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായാണ് ഫേസ്ബുക്കിനെ സമീപിച്ചത്. എസ്എഫ്‌ഐ നല്‍കിയ പരാതിയില്‍ പ്രൊഫസര്‍ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com