യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ക്രൈംബ്രാഞ്ചിന് കൈമാറാതെ പൊലീസ്

കേസ് സംസ്ഥാന ഏജന്‍സി അന്വേഷിക്കണമെന്ന നിയമോപദേശവും പൊലീസ് അവഗണിച്ചു
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ക്രൈംബ്രാഞ്ചിന് കൈമാറാതെ പൊലീസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാതെ പൊലീസ്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രധാന കേസുകളൊന്നും കൈമാറിയിട്ടില്ല. മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലെ കേസുകള്‍ മാത്രമാണ് കൈമാറിയത്.

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ക്രൈംബ്രാഞ്ചിന് കൈമാറാതെ പൊലീസ്
പി സി ജോർജ് ബിജെപിയിലേക്ക്; 'ജനപക്ഷമില്ലാതാകും'

മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസില്‍ ഇതുവരെയും ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസ് കൈമാറിയില്ലെങ്കില്‍ ക്രൈംബ്രാഞ്ച് തുടക്കം മുതല്‍ അന്വേഷിക്കേണ്ടി വരും. കേസ് സംസ്ഥാന ഏജന്‍സി അന്വേഷിക്കണമെന്ന നിയമോപദേശവും പൊലീസ് അവഗണിച്ചു. പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയായിരുന്നു നിയമോപദേശം നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com