റിപ്പബ്ലിക് ദിനം ആഘോഷമാക്കി റിപ്പോർട്ടർ ടിവി;നെറ്റ്‌വര്‍ക്ക് പ്രസിഡൻ്റ് അനില്‍ അയിരൂര്‍ പതാക ഉയർത്തി

റിപ്പബ്ലിക് ദിനം ആഘോഷമാക്കി റിപ്പോർട്ടർ ടിവി;നെറ്റ്‌വര്‍ക്ക് പ്രസിഡൻ്റ് അനില്‍ അയിരൂര്‍ പതാക ഉയർത്തി

റിപ്പോര്‍ട്ടര്‍ ടിവി നെറ്റ്‌വര്‍ക്ക് പ്രസിഡൻ്റ് അനില്‍ അയിരൂര്‍ രാവിലെ 9 മണിക്ക് പതാക ഉയർത്തി.

കൊച്ചി: 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കി റിപ്പോർട്ടർ ടിവി. റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരി ഓഫീസില്‍ പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. റിപ്പോർട്ടർ ടിവി നെറ്റ്‌വര്‍ക്ക് പ്രസിഡൻ്റ് അനില്‍ അയിരൂർ പതാക ഉയർത്തി. എഡിറ്റോറിയല്‍ ടീം അംഗങ്ങളും ജീവനക്കാരും ആഘോഷത്തിൽ പങ്കുചേർന്നു.

75-ാം റിപ്പബ്ലിക് ദിന ആഘോഷ നിറവിലാണ് രാജ്യം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com