'പൊന്നമ്പലമേട്ടിൽ കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നത്'; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

'ശബരിമലയിൽ 23 കോടി രൂപയുടെ വർധനയുണ്ടായി'
'പൊന്നമ്പലമേട്ടിൽ കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നത്'; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

തിരുവനന്തപുരം: പൊന്നമ്പലമേട്ടിൽ കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. മകരവിളക്ക് തെളിഞ്ഞു എന്ന് പറയുന്നതും തെളിയിച്ചു എന്ന് പറയുന്നതും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി. ശബരിമലയിൽ വരുമാനം കൂടിയെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് ചൂണ്ടിക്കാണിച്ചു. ശബരിമലയിൽ 23 കോടി രൂപയുടെ വർധനയുണ്ടായതായാണ് പി എസ് പ്രശാന്ത് അറിയിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഡിജിറ്റലൈസേഷൻ അനിവാര്യമാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് ചൂണ്ടിക്കാണിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com