എം എം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനത്തിലെ ജിഎസ് ടി പരിശോധന കഴിഞ്ഞു

മാധ്യമങ്ങളോട് പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല
എം എം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനത്തിലെ  ജിഎസ് ടി പരിശോധന കഴിഞ്ഞു

ഉടുമ്പന്‍ചോല: എംഎം മണി എംഎല്‍എയുടെ സഹോദരന്‍ ലംബോദരന്റെ സ്ഥാപനത്തിലെ പരിശോധന കഴിഞ്ഞ് ജിഎസ് ടി ഉദ്യോഗസ്ഥർ മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. എല്ലാവർഷവും നടത്തുന്ന സ്വാഭാവികമായ പരിശോധനയാണെന്ന് ലംബോദരൻ പറഞ്ഞു. 'വർഷത്തിലൊരിക്കൽ ഇസ്പെക്ഷന് വരാറുണ്ട്.

ആ ഒരു വർഷത്തെ കണക്കുകളെല്ലാം പരിശോധിക്കും. അതിന്റെ ഭാഗമായാണവർ വന്നത്. അവരുടെ ഡ്യൂട്ടി അവർ നോക്കുന്നു. നമ്മുടെ അക്കൗണ്ട്സുകളെല്ലാം കൃത്യമായി കൈകാര്യം ചെയ്യാറുണ്ട്. ഒരു ക്രമക്കേടും അവർക്ക് കണ്ടെത്താനായില്ല' ലംബോദരൻ പറഞ്ഞു.

എം എം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനത്തിലെ  ജിഎസ് ടി പരിശോധന കഴിഞ്ഞു
നവകേരള സദസ്സിനായി പറവൂർ നഗരസഭാ സെക്രട്ടറി അനുവദിച്ച ഒരു ലക്ഷം രൂപ സ്വകാര്യ കമ്പനി തിരിച്ചടച്ചു

അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസസിലാണ് പരിശോധന നടന്നത്. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com