യൂത്ത് കോൺഗ്രസ് ഓഫീസ് ഡിവൈഎഫ്ഐ അടിച്ച് തകർത്തെന്ന് ആരോപണം; തെരുവിൽ കൈകാര്യം ചെയ്യുമെന്ന് ഷിയാസ്

കോൺഗ്രസ് പ്രവർത്തകർ കോലഞ്ചേരി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു
യൂത്ത് കോൺഗ്രസ് ഓഫീസ് ഡിവൈഎഫ്ഐ അടിച്ച് തകർത്തെന്ന് ആരോപണം; തെരുവിൽ കൈകാര്യം ചെയ്യുമെന്ന് ഷിയാസ്

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തെന്ന് ആരോപണം. കുന്നത്തുനാട് നവ കേരള സദസ്സിന് പിന്നാലെയാണ് ആക്രമണം. ഓഫീസ് തകർത്തതിൽ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ് പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

കോൺഗ്രസ് പ്രവർത്തകർ കോലഞ്ചേരി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. നവകേരള സദസ്സ് അവസാനിച്ചപ്പോൾ കോൺഗ്രസ്‌ ഓഫീസ് തകർത്തത് മനഃപൂർവമാണെന്നും മുഖ്യമന്ത്രി കലാപാഹ്വാനം നടത്തി എന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. കോൺഗ്രസ്‌ ഓഫീസ് തകർത്ത ഡിവൈഎഫ്ഐ പ്രവർത്തകരെ തെരുവിൽ കൈകാര്യം ചെയ്യുമെന്നും ഷിയാസ് വെല്ലുവിളിച്ചു.

യൂത്ത് കോൺഗ്രസ് ഓഫീസ് ഡിവൈഎഫ്ഐ അടിച്ച് തകർത്തെന്ന് ആരോപണം; തെരുവിൽ കൈകാര്യം ചെയ്യുമെന്ന് ഷിയാസ്
ബിജെപിയെ വേദനിപ്പിക്കരുതെന്ന നിർബന്ധം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തിനാണ്?: മുഖ്യമന്ത്രി

അതിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്‍റെ പേരിൽ കസ്റ്റഡിയിൽ എടുത്ത 26 പ്രവർത്തരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പുത്തൻ കുരിശ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതിഷേധത്തിന് പിന്നാലെ പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com