'മാർക്സിസ്റ്റുകാരുടെ മാത്രം വോട്ട് മതിയോ, അഹങ്കാരം മാറ്റി മുന്നോട്ട് പോകണം'; ജി സുധാകരൻ

'അഞ്ചാറു പേര് കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ?. അങ്ങനെ പാർട്ടി വളരുമെന്നു ചിലർ കരുതുകയാണ്'.
'മാർക്സിസ്റ്റുകാരുടെ മാത്രം വോട്ട് മതിയോ, അഹങ്കാരം മാറ്റി മുന്നോട്ട് പോകണം'; ജി സുധാകരൻ

ആലപ്പുഴ: സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തും സ്വീകാര്യനാകണമെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരൻ. പൂയപ്പിള്ളി തങ്കപ്പൻ രചിച്ച് എൻബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കർ കവിതയിലെ പോരാട്ടവീര്യം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി സുധാകരൻ. വിമർശന സ്വരത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

'അഞ്ചാറു പേര് കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ?. അങ്ങനെ പാർട്ടി വളരുമെന്നു ചിലർ കരുതുകയാണ്; തെറ്റാണത്, ഇങ്ങനെയൊന്നുമല്ല. അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. പാർട്ടിക്ക് വെളിയിലുള്ളവർ നമുക്ക് സ്വീകാര്യരാകുന്നില്ലെങ്കിൽ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും? മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാൻ പറ്റുമോ? കണ്ണൂരിൽ എവിടെയെങ്കിലും ഉണ്ടായേക്കാം. ആലപ്പുഴയിൽ എങ്ങുമില്ല. മറ്റുള്ളവർക്കു കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്. പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എംഎൽഎ പറഞ്ഞു. പഴയ കാര്യങ്ങൾ പറഞ്ഞില്ലെങ്കിലും ആൾക്കാർക്ക് ഓർമയുണ്ടല്ലോ. അതുകൊണ്ട് പഴയതൊക്കെ കേൾക്കണം. പഴയതു കേൾക്കുന്നത് പഴയതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്നു അറിയാൻ വേണ്ടിയാണ്. ഇതൊക്കെ മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തം ജീവിച്ചിരിക്കുന്നവർക്കാണ്. അല്ലെങ്കിൽ ഇന്നു ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെ വരും'. സുധാകരൻ പറഞ്ഞു.

'മാർക്സിസ്റ്റുകാരുടെ മാത്രം വോട്ട് മതിയോ, അഹങ്കാരം മാറ്റി മുന്നോട്ട് പോകണം'; ജി സുധാകരൻ
ലോ കോളേജ് മർദ്ദനം, 'നടപടിയിൽ തൃപ്തരല്ല'; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

'രാജ്യത്ത് 12% ആയിരുന്നു കമ്യൂണിസ്റ്റുകാർ ഇപ്പോൾ 2.5% ആയി. കേരളത്തിൽ 47% ആണ്. അതുകൊണ്ട് ശാന്തമായി, ക്ഷമയോടെ, നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട പ്രസ്ഥാനമാണെന്നു മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് നല്ലത്. ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള് കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ല'. വിമർശനം ഇങ്ങനെ നീളുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com