ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയ വിഷയത്തിൽ കെ ഇ ഇസ്മായിലിന് മറുപടിയുമായി പി പ്രസാദ്

'ഒരു അഭിപ്രായവ്യത്യാസവും ഇല്ലാതെയാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയാക്കിയത്'
ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയ വിഷയത്തിൽ കെ ഇ ഇസ്മായിലിന് മറുപടിയുമായി പി പ്രസാദ്

പത്തനംതിട്ട: ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിൻ്റെ നിലപാട് തള്ളി കൃഷി മന്ത്രി പി പ്രസാദ്. ഒരു അഭിപ്രായവ്യത്യാസവും ഇല്ലാതെയാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയാക്കിയതെന്ന് പി പ്രസാദ് വ്യക്തമാക്കി. അഖിലേന്ത്യ ജനറൽ സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അതിന് മുകളിൽ പിന്നെ നേതാവില്ലെന്നും പി പ്രസാദ് പറഞ്ഞു.

പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കുന്നതിന് നേരവും കുറിപ്പടിയും നോക്കേണ്ടതില്ല. കാനം രാജേന്ദ്രൻ്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കേരളത്തിലെ മുതിർന്ന നേതാവാണ് ബിനോയ് വിശ്വം. തീരുമാനത്തിൽ ഒരു അസ്വഭാവികതയും ഇല്ലെന്നും പി പ്രസാദ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി ഇതിലൊന്നും തളർന്നു പോകില്ല. സ്വന്തമായ മോഹങ്ങൾ ഇല്ലാതിരുന്ന നേതാക്കൾ പടുത്തുയർത്തിയ പാർട്ടിയാണ് സിപിഐയെന്നും പ്രസാദ് പറഞ്ഞു. കെ ഇ ഇസ്മായിലിനെ പോലെ മുതിർന്ന നേതാവ് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രസാദ് കൂട്ടിച്ചേർത്തു.

ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയ വിഷയത്തിൽ കെ ഇ ഇസ്മായിലിന് മറുപടിയുമായി പി പ്രസാദ്
മുഖ്യമന്ത്രിയുടെ ഗൺമാൻ്റെ മർദ്ദനം: വിഐപി സുരക്ഷയുമായി ബന്ധപ്പെട്ട് ബ്ലൂ ബുക്ക് പറയുന്നതെന്ത്

ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതിനെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായില്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബിനോയ് വിശ്വത്തെ ധൃതി പിടിച്ച് നിയമിക്കേണ്ടിയിരുന്നില്ലെന്ന് കെ ഇ ഇസ്മായിൽ പ്രതികരിച്ചിരുന്നു. കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ പിന്തുടർച്ചാവകാശമില്ലെന്നും അദ്ദേ​ഹം ചൂണ്ടിക്കാണിച്ചിരുന്നു. ബിനോയ് വിശ്വം മികച്ച സഖാവാണ്. നല്ല സംഘാടകനാണ്. എന്നാൽ ബിനോയ് വിശ്വത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കാനത്തിന്റെ കത്ത് ഞങ്ങൾ കണ്ടിട്ടില്ല. പാർട്ടിയുടെ കീഴ്വഴക്കം ലംഘിച്ചെന്ന സംശയം പ്രവർത്തകർക്കുള്ളതുപോലെ വ്യക്തിപരമായി തനിക്കുമുണ്ട്. സെക്രട്ടറിയെ അടിയന്തരമായി നിയമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ദേശീയ നേതൃത്വം ചർച്ചകൾക്ക് ശേഷം സെക്രട്ടറിയെ നിയമിച്ചാൽ മതിയായിരുന്നുവെന്നും കെ ഇ ഇസ്മായിൽ പറഞ്ഞിരുന്നു.

ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയ വിഷയത്തിൽ കെ ഇ ഇസ്മായിലിന് മറുപടിയുമായി പി പ്രസാദ്
കേരളത്തിന് അർഹമായ തുകയാണ് ചോദിക്കുന്നത്; കേന്ദ്രമന്ത്രിയുടെ തറവാട്ടിലെ പണമല്ല: പി എ മുഹമ്മദ് റിയാസ്

കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്നാണ് ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയത്. കോട്ടയത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലായിരുന്നു തീരുമാനമെടുത്തത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് അവധി എടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകാൻ ശിപാർശ ചെയ്തിരുന്നു. കാനം രാജേന്ദ്രൻ അന്തരിച്ചതിന് പിന്നാലെ കത്ത് കൂടി പരിഗണിച്ച് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com