കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി നിർദേശം

ഇഡിയുടെ റിപ്പോർട്ടിൽ കാണിച്ച തുക കള്ളപ്പണ നിക്ഷേപം അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി നിർദേശം

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ എൻ ഭാസുരാംഗന്റെയും മകന്‍ അഖിൽജിത്തിന്റെയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഹാജരാക്കാൻ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് പിഎംഎൽഎ കോടതിയുടെ നിർദേശം. ഇഡിയുടെ റിപ്പോർട്ടിൽ കാണിച്ച തുക കള്ളപ്പണ നിക്ഷേപം അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2010 മുതൽ 2023 വരെ അക്കൗണ്ടുകളിലൂടെ നടത്തിയ ഇടപാടുകളാണ് നിക്ഷേപമായി കാണിച്ചത്. ഇക്കാര്യം പരിശോധിക്കാൻ വേണ്ടിയാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ കോടതി നിർദേശം നൽകിയത്.

ഭാസുരാംഗന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. കഴിഞ്ഞ മാസം 15ന് ഇ ഡി ചോദ്യം ചെയ്ത അഖിൽജിത്ത് 13ന് മൊഴി നൽകിയെന്നാണ് ഇ ഡിയുടെ റിപ്പോർട്ടിൽ ഉള്ളതെന്നും പ്രതിഭാഗം വാദിച്ചു. കേസിലെ സാക്ഷിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ഭാസുരാംഗൻ ശ്രമിച്ചിട്ടുണ്ടെന്ന് ജാമ്യാപേക്ഷയെ എതിർത്ത ഇ ഡിയും കോടതിയിൽ വാദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റി. പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 18 വരെയും നീട്ടിയിട്ടുണ്ട്.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി നിർദേശം
'അഭിപ്രായം സർക്കാർ നിലപാടല്ല'; പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കെതിരെ വി ശിവൻകുട്ടി

നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാസുരംഗനെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. പരിശോധന പൂർത്തിയാക്കി ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനിരിക്കെയാണ് ഭാസുരാംഗന് ഹൃദയാഘാതം ഉണ്ടായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com