
കൊച്ചി: രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറിന് കൊച്ചി നേവൽ ബേസിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ഹെലികോപ്ടർ ഇറക്കാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പിന്നീട് രാഹുൽ ഗാന്ധി നെടുമ്പാശ്ശേരിയിലാണ് ഇറങ്ങിയത്. മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷനിൽ പങ്കെടുക്കാനാണ് രാഹുൽ കൊച്ചിയിൽ എത്തിയത്.
നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില് നിന്ന് ഫണ്ട് ആവശ്യപ്പെടരുത്: ഹൈക്കോടതി'ഇന്ത്യയെ വീണ്ടെടുക്കുവാൻ പെൺകരുത്ത് രാഹുൽ ഗാന്ധിക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്സാഹ് കൺവെൻഷൻ മറൈൻഡ്രൈവിലാണ് നടക്കുന്നത്. പരിപാടി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.