രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കും; ഹൃദയബന്ധമെന്ന് താരിഖ് അന്വർ

ലോക്സഭാ തിരഞ്ഞെടുപ്പില് കെ സി മത്സരിക്കില്ല

dot image

ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വയനാട്ടിൽ നിന്ന് മാറി മത്സരിക്കേണ്ട സാഹചര്യം നിലവിലില്ല. പല സംസ്ഥാനങ്ങളിലെ നേതാക്കളും രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിലേക്ക് കോൺഗ്രസ് കടന്നിട്ടില്ല എന്നും താരിഖ് അൻവർ പ്രതികരിച്ചു.

വയനാട്ടിലെ ജനങ്ങൾക്ക് രാഹുലുമായി അടുത്ത ഹൃദയബന്ധം എന്നാണ് രാഹുലിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പ്രതികരണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളടക്കം പല സംസ്ഥാനങ്ങളും രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിരവധി മണ്ഡലങ്ങളിൽ മത്സരിക്കുക പ്രായോഗികമല്ല എന്നും താരിഖ് അൻവർ പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ സി വേണുഗോപാൽ അനുകൂലികളുടെ രഹസ്യയോഗം; നിഷേധിച്ച് തിരുവഞ്ചൂർ

ലോക്സഭാ തിരഞ്ഞെടുപ്പില് കെ സി വേണുഗോപാല് മത്സരിക്കില്ല. തിരഞ്ഞെടുപ്പിന് പാര്ട്ടിയെ സജ്ജമാക്കുകയാണ് ദൗത്യമെന്നും കെ സി വേണുഗോപാല് പറഞ്ഞു. പാര്ട്ടിയുടെ താല്പര്യം അദ്ദേഹം മത്സരിക്കേണ്ടതില്ലെന്നാണ്. തിരഞ്ഞെടുപ്പിനായി പ്രവര്ത്തിക്കാന് അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പ് കോണ്ഗ്രസിന് നിര്ണായകമാണെന്നും താരിഖ് അന്വര് വ്യക്തമാക്കി.

dot image
To advertise here,contact us
dot image