മറ്റപ്പള്ളിയിലെ ഏകപക്ഷീയ നീക്കം അംഗീകരിക്കില്ല; ജനങ്ങൾക്കൊപ്പമെന്ന് മന്ത്രി പി പ്രസാദ്

ജനങ്ങളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു.
മറ്റപ്പള്ളിയിലെ ഏകപക്ഷീയ നീക്കം അംഗീകരിക്കില്ല; ജനങ്ങൾക്കൊപ്പമെന്ന് മന്ത്രി പി പ്രസാദ്

നൂറനാട്: മറ്റപ്പള്ളിയിൽ നിന്ന് മണ്ണെടുക്കാനുള്ള ഏകപക്ഷീയമായ നീക്കം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി പ്രസാദ്. ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും സമരം വിജയിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. അതിനുള്ള എല്ലാ പിന്തുണയും ഉറപ്പു നൽകുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

രാവിലെ അഞ്ചരയോടെയാണ് ജെസിബികളും ടിപ്പർ ലോറികളുമായി കരാർ കമ്പനിയെത്തി മറ്റപ്പള്ളി മലയിൽ നിന്നും മണ്ണെടുക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്. മണ്ണെടുപ്പ് നടന്നാൽ വീണ്ടും സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. നവംബർ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് നീക്കം.

2008 മുതൽ പ്രദേശത്ത്‌ മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാർ എതിർത്തുവരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണ് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ കുന്നിടിച്ച് മണ്ണെടുക്കാൻ തുടങ്ങിയത്. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.

മറ്റപ്പള്ളിയിലെ ഏകപക്ഷീയ നീക്കം അംഗീകരിക്കില്ല; ജനങ്ങൾക്കൊപ്പമെന്ന് മന്ത്രി പി പ്രസാദ്
മറ്റപ്പള്ളി മലയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം; ജനകീയ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

മണ്ണുമായി ഒരൊറ്റ ലോറിയെ പോലും കടത്തിവിടില്ലെന്ന് സമരക്കാർ പലതവണ വ്യക്തമാക്കിയിട്ടുമണ്ട്. മലകൾ ഇടിച്ചു നിരത്തിയാൽ നാട്ടിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള വാട്ടർ ടാങ്ക് മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് തുടർന്നാൽ വാട്ടർ ടാങ്ക് തകരും. രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com