
വയനാട്: വിവരാവകാശ നിയമപ്രകാരം നല്കുന്ന മറുപടികളില് സ്വന്തം പേരും ഔദ്യോഗിക വിലാസവും ഫോണ് നമ്പറും ഇമെയില് വിലാസവുമില്ല. ഓഫീസര്ക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷന്. വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസിലെ പി സി ബീനയാണ് വ്യവസ്ഥ ലംഘിച്ചത്.
മറുപടിക്കത്തില് സ്വന്തം പേര് മറച്ചുവച്ചു, വിവരങ്ങള് വൈകിപ്പിച്ചു, അപേക്ഷകന് ശരിയായ വിവരം ലഭിക്കാന് തടസ്സം നിന്നു എന്നീ ചട്ടലംഘനങ്ങളാണ് നടത്തിയത്. സംസ്ഥാന വിവരാവകാശ കമ്മീഷണര് എം അബ്ദുള് ഹക്കീമാണ് ശിക്ഷ വിധിച്ചത്.
വനം വകുപ്പിലെ മുന്ഗാമിയായ ഓഫീസര്, പിന്ഗാമിക്ക് നല്കുന്ന ഔദ്യോഗിക കുറിപ്പിന്റെ പകര്പ്പ് നല്കാനുള്ള കമ്മീഷന് ഉത്തരവും ഉദ്യോഗസ്ഥ ലംഘിച്ചു. ഈ രേഖ 15 ദിവസത്തിനകം പരാതിക്കാരന് നല്കാനും 25 ദിവസത്തിനകം കമ്മീഷന് റിപ്പോര്ട്ട് സമര്പ്പിക്കാനും കമ്മീഷണര് നിര്ദേശിച്ചു.