
തൃശ്ശൂര്: വിയ്യൂര് സെന്ട്രല് ജയിലിലെ തടവുകാരന് മരട് അനീഷിനെ വധിക്കാന് ശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേല്പ്പിച്ചു. തടയാന് ശ്രമിച്ച ജയില് ഉദ്യോഗസ്ഥനും മര്ദ്ദനമേറ്റു
അനീഷിനെ മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയില് ഉദ്യോഗസ്ഥന് ബിനോയിക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയാണ് അനീഷ്. ആക്രമിച്ചത് അമ്പായത്തോട് അഷറഫും ഹുസൈനുമാണ്.
ആശുപത്രി ബ്ലോക്കില് നിന്ന് ഭക്ഷണം കഴിക്കാന് പോകുമ്പോള് ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.