എൻഡോസൾഫാൻ ദുരിതം; കാലങ്ങളായി തുടരുന്ന അവഗണന, നീതി തേടി വീണ്ടും സമരത്തിന് ഒരുങ്ങി ദുരിതബാധിതര്‍

എൻഡോസൾഫാൻ ദുരിതം; കാലങ്ങളായി തുടരുന്ന അവഗണന, നീതി തേടി വീണ്ടും സമരത്തിന് ഒരുങ്ങി ദുരിതബാധിതര്‍

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം പറഞ്ഞും അനുഭവിച്ചും തുടങ്ങിയതിനു ശേഷം ഇതുവരെ 11 മന്ത്രി സഭകളാണ് കേരളം ഭരിച്ചത്.

കാസര്‍കോട്: മുഴുവന്‍ സമയകരുതല്‍ വേണ്ട എന്‍ഡോസള്‍ഫാന്‍ രോഗികളെ മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതജീവിതം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്താ പരമ്പര കരുണ വേണ്ടേ സര്‍ക്കാരേ... തുടരുന്നു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം പറഞ്ഞും അനുഭവിച്ചും തുടങ്ങിയതിനു ശേഷം ഇതുവരെ 11 മന്ത്രി സഭകളാണ് കേരളം ഭരിച്ചത്. എന്നാല്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പ്രഖ്യപിച്ച പാക്കേജുകളോ ധനസഹായമോ നല്‍കിയില്ല എന്നു മാത്രമല്ല ചികിത്സയും മരുന്നും പോലും കൃത്യമായി നല്‍കാനായിട്ടില്ല.

എൻഡോസൾഫാൻ ദുരിതം; കാലങ്ങളായി തുടരുന്ന അവഗണന, നീതി തേടി വീണ്ടും സമരത്തിന് ഒരുങ്ങി ദുരിതബാധിതര്‍
എൻഡോസൾഫാൻ ദുരിതം; കൃത്യമായ ചികിൽസ ലഭിക്കാതെ 5 മാസത്തിനിടയില്‍ മരിച്ചത് 15 പേര്‍
എൻഡോസൾഫാൻ ദുരിതം; കാലങ്ങളായി തുടരുന്ന അവഗണന, നീതി തേടി വീണ്ടും സമരത്തിന് ഒരുങ്ങി ദുരിതബാധിതര്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ഇ കെ നയനാരും കെ കരുണാകരനും എ കെ ആന്റണിയും വി എസ് അച്യുതാനന്ദനും, ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും വരെ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളിലായി 11 മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചു. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതത്തില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല. വിവിധ കാലത്ത് പ്രഖ്യാപിച്ച സഹായങ്ങളൊക്കെ പാതിവഴിയില്‍ നിലച്ചു. സുപ്രീംകോടതി ഉത്തരവും നടപ്പാക്കിയില്ല. നീതി തേടി വീണ്ടും സമരത്തിലേക്ക് ഇറങ്ങാന്‍ ആണ് സമരസമിതിയുടെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com